തുടക്കം സംഘികളായിരുന്നു. കേരളത്തെ ഇകഴ്ത്താൻ അവർ കണ്ടുപിടിച്ച അവഹേളനമായിരുന്നു കേരളത്തിന്റെ മുഖ്യവരുമാന സ്രോതസ് മദ്യവും ലോട്ടറിയും ആണെന്നത്. ഇതിനു പിൻബലമായി ചില സാമ്പത്തിക വിദഗ്ദരും രംഗത്തിറങ്ങിയതോടെ ഈ വാദത്തിന് ഒരു ആധികാരികത കൈവന്നു.

തുടക്കം സംഘികളായിരുന്നു. കേരളത്തെ ഇകഴ്ത്താൻ അവർ കണ്ടുപിടിച്ച അവഹേളനമായിരുന്നു കേരളത്തിന്റെ മുഖ്യവരുമാന സ്രോതസ് മദ്യവും ലോട്ടറിയും ആണെന്നത്. ഇതിനു പിൻബലമായി ചില സാമ്പത്തിക വിദഗ്ദരും രംഗത്തിറങ്ങിയതോടെ ഈ വാദത്തിന് ഒരു ആധികാരികത കൈവന്നു.
സർക്കാർ സൗജന്യങ്ങൾക്കെതിരായ പ്രധാനമന്ത്രിയുടെ ക്യാമ്പയിന്റെ ഒരു പ്രധാനപ്പെട്ട ഉന്നം തൊഴിലുറപ്പ് പദ്ധതിയാണ്. 2014-ൽ അധികാരത്തിലേറിയതിനെത്തുടർന്ന് തൊഴിലുറപ്പ് പദ്ധതിക്കു വിരാമമിടാനുള്ള നീക്കങ്ങൾക്കെതിരെ വലിയ ചെറുത്തുനിൽപ്പാണ് ഉണ്ടായത്.
മനുഷ്യമോചനത്തിന്റെ മഹാചക്രവാളം ലക്ഷ്യംവച്ച് മർദിതരുടെ പടയണിയെ മുന്നോട്ട് നയിച്ച് അമരത്വത്തിലേക്ക് നടന്നുകയറിയ ഞങ്ങളുടെ പ്രിയസഖാവേ, നിങ്ങൾ നെഞ്ചോട് ചേർത്ത പ്രത്യയശാസ്ത്രവും ഉയർത്തിപ്പിടിച്ച ചെങ്കൊടിയും ഉരുക്കുപോലുറച്ച സംഘടനയും ഞങ്ങളുടെ ഹൃദയത്തിന്റെ അവസാന മിടിപ്പുവരെയും ജീവനുതുല്യം സംരക്ഷിക്കും.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിലൂടെ ഇന്ത്യയിൽ ന്യൂനപക്ഷ വർഗീയതയെയോ അതിലെ അക്രമകാരികളെയോ ഇല്ലാതാക്കാനാവില്ല.
നരേന്ദ്ര മോദി ഭരണത്തിൽ രാജ്യത്തെ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന അസ്വാഭാവിക സാഹചര്യമാണ്. സമ്പന്നരുടെ പട്ടികയിൽ 330-ാമത് ആയിരുന്ന വ്യക്തി ഇപ്പോൾ മൂന്നാംസ്ഥാനത്താണ്. ബിജെപി ഭരണത്തിൽ കോർപറേറ്റുകൾ മാത്രമാണ് കൊഴുക്കുന്നത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീവ്രവർഗ്ഗീയ രാഷ്ട്രീയത്തെ അടിമുടി എതിർക്കുന്ന ഒരാളാണ് ഞാൻ. ആർഎസ്എസ് എന്ന അർദ്ധ ഫാഷിസ്റ്റ് സംഘടനയ്ക്ക്, അതേ രീതിയിൽ ഒരു മുസ്ലിം അക്രമി സംഘമുണ്ടാക്കി മറുപടി കൊടുക്കാൻ കഴിയും എന്നു കരുതുന്ന മതതീവ്രവാദികൾ. അവർക്ക് എന്നെയും രാഷ്ട്രീയമായും വ്യക്തിപരമായും ഇഷ്ടമല്ല.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് സംവരണവുമായി ബന്ധപ്പെട്ട് മൂന്ന് സ്ട്രീമുകളിലായി പട്ടികജാതി-പിന്നോക്ക വിഭാഗത്തിന് സംവരണം ഉറപ്പ് നൽകിയ സുപ്രീം കോടതി വിധി എൽഡിഎഫ് സർക്കാർ സ്വീകരിച്ച ശക്തമായ നടപടിക്ക് ലഭിച്ച അംഗീകാരമാണ്.
ഇംഗ്ലീഷ് എന്ന വൈദേശിക ഭാഷയിൽ കേരളത്തിന്റെ ഗവർണർ മാർക്സിസത്തെ വിദേശ ആശയമെന്ന നിലയിൽ മുദ്രകുത്തിയപ്പോൾ കേരള ജനതയാകെ സ്തംഭിച്ച് നിന്നുപോയിട്ടുണ്ടാകും.
നിയമിച്ചവരെ പ്രീതിപ്പെടുത്താനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത്. ചാൻസലർ എന്ന നിലയിൽ നിർവഹിക്കേണ്ടതല്ല അദ്ദേഹം നിർവ്വഹിക്കുന്നത്. തൻ്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രചരണ സ്ഥലമായിട്ടാണ് ഗവർണർ രാജ്ഭവനെ ഉപയോഗിക്കുന്നത്.
‘ഗവർണർ’ എന്ന ഭരണഘടനാസ്ഥാപനത്തിന്റെ അന്തസ് വീണ്ടെടുക്കാനാവാത്തവിധം കളങ്കിതമാക്കുന്ന കോപ്രായങ്ങളാണ് ആർഎസ്എസിന്റെ സേവ പിടിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ കാട്ടിക്കൂട്ടുന്നത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആർഎസ്എസ് വിധേയത്വമാണ്. ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ആർഎസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവർണറാണ്. പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ എന്തെങ്കിലും പറയരുത്.
കേരളത്തിൻ്റെ ഖജനാവ് കാലിയായി. ഇപ്പോൾ പൂട്ടും. ഇന്ന് അറിയാം. സോഫ്ട് വെയറിൽ രഹസ്യ നിയന്ത്രണങ്ങൾ... എന്തൊക്കെയായിരുന്നു പുകിൽ?
2029-ൽ ഇന്ത്യ മൂന്നാം സാമ്പത്തികശക്തി’ എന്നതാണ് തലക്കെട്ട്. 2014-ൽ മോദി അധികാരത്തിൽ വന്നപ്പോൾ പത്താംസ്ഥാനം. 2015-ൽ ഏഴാംസ്ഥാനത്തേക്കു കയറി. 2019-ൽ ആറാംസ്ഥാനം. 2022-ൽ യുകെയെ മറികടന്ന് അഞ്ചാംസ്ഥാനം. ഇനിയിപ്പോൾ നമ്മുടെ മുന്നിൽ ചൈന, അമേരിക്ക, ജപ്പാൻ, ജർമ്മനി എന്നിവരാണുള്ളത്.
എന്തിനാണ് ഇ.ഡി എനിക്ക് സമൻസ് അയച്ചത്? എന്തിനു വേണ്ടിയാണ് എന്റെ സ്വകാര്യവിവരങ്ങളടക്കം നീണ്ട ലിസ്റ്റ് രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്?
ലോകായുക്ത ഭേദഗതി നിയമം കഴിഞ്ഞദിവസം നിയമസഭ പാസാക്കിയത് വിശദമായ ചർച്ചകൾക്കുശേഷമാണ്. ഭരണഘടനാപരവും നിയമപരവുമായ സാധുത ഈ ഭേദഗതിക്ക് ഉണ്ടെന്ന പൊതു കാഴ്ചപ്പാടാണ് ചർച്ചയ്ക്കുശേഷം സഭയ്ക്കുണ്ടായത്.