Skip to main content

ലേഖനങ്ങൾ


തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 14-03-2024

ഇന്ന് മനുഷ്യവിമോചന ചിന്തകളുടെ മഹാപ്രവാഹം കാൾ മാർക്സിന്റെ ചരമദിനം. കാലദേശങ്ങളുടെ അതിർവരമ്പുകളെ അപ്രസക്തമാക്കിക്കൊണ്ട് അതിജീവനത്തിന്റെ മനുഷ്യ പോരാട്ടങ്ങൾക്ക് വഴിവിളക്കായി ആ യുഗപ്രഭാവന്റെ ചിന്തകൾ നിലകൊള്ളുന്നു.

കൂടുതൽ കാണുക

എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചാൽ അത് ബിജെപിവിരുദ്ധ സർക്കാരിനുള്ള സ്ഥിര നിക്ഷേപമായിരിക്കും

സ. പി രാജീവ് | 13-03-2024

ബിജെപി ഇതര രാഷ്ട്രീയ പാർടികൾ ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന നിലപാടാണ് മതനിരപേക്ഷവാദികൾക്ക് പൊതുവെയുള്ളത്. ബിജെപിക്ക് സ്വാധീനമുള്ള സീറ്റുകളിലെല്ലാം പരമാവധി പൊതുവായ ഒരു സ്ഥാനാർഥി എന്നതിലേക്ക് പ്രതിപക്ഷ പാർടികൾ യോജിപ്പോടെ എത്തണമെന്നും ഇവർ ആഗ്രഹിക്കുന്നു.

കൂടുതൽ കാണുക

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല

സ. പിണറായി വിജയൻ | 13-03-2024

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രീംകോടതി മുഖേന അടിയന്തരമായി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

കൂടുതൽ കാണുക

മതനിരപേക്ഷ സർക്കാരിനെ തകർക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുകയായിരുന്നു ഇവിടെ കോൺഗ്രസ്

സ. പുത്തലത്ത് ദിനേശൻ | 13-03-2024

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കോൺഗ്രസിന്റെ കരുത്തും ജനപിന്തുണയും രാജ്യത്താകമാനം കുറഞ്ഞുവരികയാണ്. വിശ്വാസ്യതയ്ക്കും വലിയ തിരിച്ചടിയുണ്ടായി.

കൂടുതൽ കാണുക

ക്രിസ്ത്യൻ സമുദായത്തിനെതിരെ സംഘപരിവാർ ആക്രമണങ്ങൾ നിത്യസംഭവമായി ഇന്ന് ഇന്ത്യയിൽ മാറിയിരിക്കുന്നു

സ. പിണറായി വിജയൻ | 13-03-2024

സംഘപരിവാരം ക്രിസ്ത്യൻ മതവിശ്വാസികളോട് ചെയ്ത കുടിലതയുടെ ചരിത്രം മണിപ്പൂർ വരെ എത്തിനിൽക്കുകയാണ്.

കൂടുതൽ കാണുക

ഇലക്ടറൽ ബോണ്ട്, തെളിയുന്നത് സിപിഐ എം നിലപാടിന്റെ തിളക്കമാർന്ന വിജയം

സ. എ വിജയരാഘവൻ | 12-03-2024

ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെയും അവയുപയോഗിച്ച് പണം കൈപ്പറ്റിയവരുടെയും വിവരങ്ങൾ മാർച്ച് 12ന് തന്നെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന സുപ്രീം കോടതി വിധി സിപിഐ എം ഈ വിഷയത്തിൽ ആദ്യം മുതൽ സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെയും നിയമപോരാട്ടത്തിന്റെയും വിജയമാണ്.

കൂടുതൽ കാണുക

തലശ്ശേരി - മാഹി ബൈപ്പാസ് യാഥാർഥ്യമായി, നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം

സ. പിണറായി വിജയൻ | 12-03-2024

അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു വിരാമമമിട്ട് തലശ്ശേരി - മാഹി ബൈപ്പാസ് യാഥാർത്ഥ്യമായിരിക്കുന്നു. തലശ്ശേരിലും മാഹിയിലുമുള്ള വീതി കുറഞ്ഞ റോഡുകളിലൂടെ കടന്നു പോകുമ്പോൾ നേരിട്ടിരുന്ന ഗതാഗതക്കുരുക്കിൽ പെടാതെ കുറഞ്ഞ സമയം കൊണ്ട് ആ ദൂരം സഞ്ചരിക്കാൻ ഈ പദ്ധതി സഹായകമാകും.

കൂടുതൽ കാണുക

പൗരത്വ ഭേദഗതി നിയമത്തിന് രാഷ്ട്രീയ ലക്ഷ്യം, കേരളത്തിൽ നടപ്പാക്കില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 12-03-2024

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ശ്രമിക്കുന്നതിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ആ നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. വർഗീയ ധ്രുവീകരണത്തിലുടെ കോർപ്പറേറ്റ് താൽപര്യം സംരക്ഷിക്കാനാണ് ശ്രമം.

കൂടുതൽ കാണുക

കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി, കേരളത്തിന് പ്രത്യേക പാക്കേജ് നൽകണമെന്ന് സുപ്രീംകോടതി

| 12-03-2024

കേരളത്തിൻ്റെ സാഹചര്യങ്ങൾ പ്രത്യേകമായി കണ്ട് ഈ മാസം 31നുള്ളിൽ കേരളത്തെ സഹായിക്കാൻ വേണ്ട പദ്ധതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി. ഈ വർഷമെടുക്കുന്ന കടം അടുത്ത സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ തട്ടിക്കിഴിക്കുന്ന രീതിയിലുള്ള വ്യവസ്ഥകൾ ഉണ്ടാക്കാം.

കൂടുതൽ കാണുക

പാഠപുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്യുക എന്നത് ഒരു വാർത്തയല്ലാതെയാക്കാൻ എൽഡിഎഫ്‌ സർക്കാരിന് കഴിഞ്ഞു

സ. വി ശിവൻകുട്ടി | 12-03-2024

സമൂഹത്തിന്റെ എല്ലാതലങ്ങളിലുമുള്ള കുട്ടികൾ സ്‌കൂളിലെത്തിയ നാടാണ് നമ്മുടേത്. അവർക്കെല്ലാം പഠിക്കുന്നതിനാവശ്യമായ അക്കാദമിക സൗകര്യങ്ങളും നാം ഒരുക്കിയിട്ടുണ്ട്.

കൂടുതൽ കാണുക

പൗരത്വ ഭേദഗതി നിയമം ആർഎസ്എസ് അജണ്ട

സ. ഇ പി ജയരാജൻ | 12-03-2024

ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിലൂടെ ആർ എസ് എസ് അജണ്ട മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്നതാണിത്.

കൂടുതൽ കാണുക

മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം

സ. കെ കെ ശൈലജ ടീച്ചർ | 11-03-2024

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍നില്‍ക്കെ പൗരത്വ നിയമം നടപ്പിലാക്കാനുള്ള കേന്ദ്രനീക്കം രാജ്യത്തെ മനുഷ്യരെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാണ്. മതവും ജാതിയും പറഞ്ഞ് മനുഷ്യരെ വിഭജിക്കാനുള്ള നീക്കം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് സംശയലേശമന്യേ പറഞ്ഞ സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍.

കൂടുതൽ കാണുക

ജയമോഹന്റെ 'പെറുക്കി' പ്രയോഗം സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നുള്ളത്

സ. എം എ ബേബി | 11-03-2024

മലയാളിയായ തമിഴ് എഴുത്തുകാരൻ ജയമോഹൻ എന്ന ജയമോഹൻ നായർ മലയാളികളെ അധിക്ഷേപിച്ചു നടത്തിയ 'പെറുക്കികൾ' എന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു കൂടി വരുന്നതാണ്.

കൂടുതൽ കാണുക

തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളത്

സ. പിണറായി വിജയൻ | 11-03-2024

തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

കൂടുതൽ കാണുക

എസ്ബിഐ ഇലക്ടറൽ ബോണ്ട് കേസിലെ സുപ്രീംകോടതി വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിർണായക ചുവടുവയ്പ്പ്

സ. സീതാറാം യെച്ചൂരി | 11-03-2024

എസ്ബിഐ വിഷയത്തിലെ സുപ്രീകോടതി വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിർണായക ചുവടുവെയ്‌പ്പാണ്. അട്ടിമറിയിലൂടെയം, കുതിര കച്ചവടതിലൂടെയും അധികാരത്തിൽ വരാൻ ശ്രമിക്കുന്നവരെ തടയാൻ ഈ വിധി സഹായകമാകും. രാഷ്ട്രീയ അഴിമതി നിയമപരമാക്കുന്നതിന് വേണ്ടിയാണ് മോദി ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നത്.

കൂടുതൽ കാണുക