Skip to main content

ലേഖനങ്ങൾ


ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഗവർണർക്കുള്ള വലിയ തിരിച്ചടി

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 29-02-2024

ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഗവർണർക്കുള്ള വലിയ തിരിച്ചടിയാണ്. വ്യക്തമായ ധാരണയോടെ ജനാധിപത്യ സംവിധാനങ്ങളുടെ ഉള്ളടക്കം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിലാണ് കേരളം നിയമമുണ്ടാക്കിയത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിന് തുല്യമായ രീതിയിൽ തന്നെയായിരുന്നു ഇതും.

കൂടുതൽ കാണുക

സംസ്ഥാനത്ത്‌ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും

സ. പിണറായി വിജയൻ | 28-02-2024

സംസ്ഥാനത്ത്‌ റോഡുകളിലെ നടപ്പാതകളിൽ കൈവരികൾ നിർമിക്കും. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിത്. ഉയർന്ന നിലവാരമുള്ള റോഡുകൾ നിർമിക്കുമ്പോൾ സമാന്തരമായി കൈവരികളുള്ള നടപ്പാതകൾ തയ്യാറാക്കുന്നുണ്ട്.

കൂടുതൽ കാണുക

ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വം

സ. പിണറായി വിജയൻ | 26-02-2024

വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക എന്നത് സാംസ്‌കാരിക ഔന്നത്യത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ്. വ്യത്യസ്തതകളെ അംഗീകരിക്കുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ സാമൂഹ്യജീവികളാകുന്നത്.

കൂടുതൽ കാണുക

കേന്ദ്ര ഏജൻസികൾ ബിജെപിയുടെ ഗുണ്ടാപ്പിരിവിനുള്ള ക്വട്ടേഷൻ സംഘങ്ങൾ

സ. ടി എം തോമസ് ഐസക് | 25-02-2024

ആരോടും ഒരു കണക്കും ബോധിപ്പിക്കേണ്ട ആവശ്യമില്ലാതെ കോടാനുകോടി രൂപ സമാഹരിക്കുന്നതിനായി ബിജെപി സർക്കാർ ആവിഷ്കരിച്ച ഇലക്ടോറൽ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രീംകോടതി റദ്ദാക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ അപ്പോഴാണ് അടുത്ത വൻകിട അഴിമതിയുടെ കഥ വരുന്നത്.

കൂടുതൽ കാണുക

ഐക്യ കേരളത്തെ അനൈക്യ കേരളമാക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല

സ. പിണറായി വിജയൻ | 25-02-2024

ഐക്യ കേരളത്തെ ജാതി പറഞ്ഞും മതം പറഞ്ഞും ജീവിതശൈലി പറഞ്ഞും അനൈക്യ കേരളമാക്കാനുള്ള ശ്രമങ്ങളെ അനുവദിക്കില്ല. രാഷ്ട്രീയ - സാംസ്കാരിക സാഹോദര്യമാണ് കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി മാറ്റിയത്. സമാനമായ ഇടപെടലുകൾ ഇന്നും സാംസ്കാരിക രംഗത്തു നിന്നുണ്ടാവേണ്ടതുണ്ട്.

കൂടുതൽ കാണുക

കേരളത്തിൻ്റെ ഇടതുപക്ഷ മനസ്സാണ് മറ്റെങ്ങും ഇല്ലാത്ത പുരോഗതി ഇവിടെ സൃഷ്ടിച്ചത്

സ. പിണറായി വിജയൻ | 25-02-2024

നമ്മുടെ ചരിത്രത്തിന്‍റെ വളവുതിരിവുകളാകെ പരിശോധിച്ചാൽ, കാലത്തിന്‍റെ പുരോഗതിയിൽ കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ നിര്‍ണ്ണായകമായ പങ്കാണു വഹിച്ചിട്ടുള്ളത് എന്നു കാണാം.

കൂടുതൽ കാണുക

നാടിന് അന്നം നൽകുന്ന കർഷകർക്കുനേരെയുള്ള കേന്ദ്രസർക്കാരിന്റെ നരഹത്യക്കെതിരെ രാജ്യസ്‌നേഹികൾ രംഗത്തുവരണം

സ. എളമരം കരീം എംപി | 25-02-2024

ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്‌ത ഒക്ടോകോപറ്ററുകളും സെഫ്ലോഡിങ് റൈഫിളുകളും ശബ്ദപീരങ്കികളും ഉപയോഗിച്ച് കർഷകസമരം അടിച്ചമർത്തുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭീകരതക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം.

കൂടുതൽ കാണുക

ഭരണപരമായ അവകാശങ്ങൾ സംരക്ഷിക്കാനായി ശ്രമിക്കുമ്പോൾ വിരട്ടലിന്റെ പാത സ്വീകരിച്ചാൽ അതിനുമുന്നിൽ കീഴടങ്ങുന്നവരല്ല കേരളീയർ

സ. കെ എൻ ബാലഗോപാൽ | 25-02-2024

സംസ്ഥാനത്തിന്റെ സാമ്പത്തികാവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന്‌ കേന്ദ്രം സ്വീകരിച്ചിട്ടുള്ള നിലപാട്‌ സംസ്ഥാനതാൽപ്പര്യത്തിന്‌ എതിരാണ്‌. സംസ്ഥാന സർക്കാരുകളുമായി നല്ല ബന്ധത്തിന്‌ ഉതകുന്ന നിലയിലുള്ള ഒരു സമീപനമല്ല കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌.

കൂടുതൽ കാണുക

ജനങ്ങൾ വിവേചന ബുദ്ധി ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം

സ. പിണറായി വിജയൻ | 24-02-2024

ജനങ്ങൾ വിവേചന ബുദ്ധി ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം. മാധ്യങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലല്ല ജനങ്ങൾ കാര്യങ്ങളെ കാണുന്നത്. എന്തെല്ലാം എഴുതിയിട്ടും ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം കണ്ടല്ലോ? ജില്ലകളിൽ നടക്കുന്ന മുഖാമുഖം പരിപാടിയിൽ വലിയ ജനപങ്കാളിത്തമാണ് കണ്ടുവരുന്നത്.

കൂടുതൽ കാണുക

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കു വേണ്ടിയാണ് എൽഡിഎഫ് സർക്കാർ നിലകൊണ്ടിട്ടുള്ളത്

സ. പിണറായി വിജയൻ | 24-02-2024

സംസ്ഥാനത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാ​ഗങ്ങൾക്കുവേണ്ടിയാണ് എന്നും സർക്കാർ നിലകൊണ്ടിട്ടുള്ളത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മികച്ചതാണ് കേരളത്തിലെ പട്ടിക- പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവിതനിലവാരം. അത് കുറേക്കൂടി മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

കൂടുതൽ കാണുക

രാജ്യം വർഗീയതയാൽ ഭരിക്കപ്പെടുമ്പോൾ ആദ്യം ചരമമടയുക യുക്തിചിന്തയാണ്

സ. എം എ ബേബി | 23-02-2024

രാജ്യം വർഗീയതയാൽ ഭരിക്കപ്പെടുമ്പോൾ ആദ്യം ചരമമടയുക യുക്തിചിന്തയാണ്. താഴ്ന്നതരം ചിന്തയായിരിക്കും പിന്നെ രാജ്യത്തെ നയിക്കുക. അങ്ങനെയാണ് വർഗീയതയുടെ കാലത്ത് രാജ്യം പിന്നോട്ടു പോവുക.

കൂടുതൽ കാണുക

കെ റെയിൽ ഡിപിആർ പരിഗണനയിലെന്ന് ദക്ഷിണ റെയിൽവെ

| 23-02-2024

കെ റെയിലിൽ സംബന്ധിച്ച് സ. ജോൺ ബ്രിട്ടാസ് എംപി ചോദിച്ച ചോദ്യത്തിന് ദക്ഷിണ റെയിൽവേയുടെ അനുകൂലമറുപടി. സംസ്ഥാനം നൽകിയ ഡിപിആർ റയിൽവേ ബോർഡിന്റെ പരിശോധനയിലെന്ന് കേന്ദ്രം അറിയിച്ചു. ദക്ഷിണ ജനറൽ മാനേജർ ആർ എൻ സിംഗ് ആണ് മറുപടി നൽകിയത്. ദക്ഷിണ റെയിൽവേ വിളിച്ച എംപിമാരുടെ യോഗത്തിലാണ് മറുപടി.

കൂടുതൽ കാണുക

കേന്ദ്രം ലക്ഷ്യമിടുന്നത്‌ കേരളത്തെ സ്‌തംഭിപ്പിക്കാൻ, ഏതുതരത്തിലുള്ള പ്രതിസന്ധികളേയും നേരിട്ട്‌ കേരളം മുന്നോട്ടുപോകും

സ. പിണറായി വിജയൻ | 23-02-2024

കേരളത്തിന്റെ സർവമേഖലയേയും സ്‌തംഭിപ്പിക്കുക എന്നതാണ്‌ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്‌ ഭരണഘടനാപരമായി അവകാശപ്പെട്ട ഫണ്ട്‌ അനുവദിക്കാതെ വരിഞ്ഞുമുറുക്കുകയാണ്‌. സുപ്രീംകോടതി നിർദേശിച്ചിട്ടുപോലും പ്രശ്‌നം പരിഹരിക്കുന്നില്ല. ഏതുതരത്തിലുള്ള പ്രതിസന്ധികളേയും നേരിട്ട്‌ കേരളം മുന്നോട്ടുപോകും.

കൂടുതൽ കാണുക

മാധ്യമങ്ങളും വലതുപക്ഷവും എത്ര ശ്രമിച്ചാലും ജനങ്ങളെ എൽഡിഎഫിനെതിരാക്കാൻ കഴിയില്ലെന്നാണ്‌ തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ ഫലം തെളിയിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 23-02-2024

മാധ്യമങ്ങളും വലതുപക്ഷവും എത്ര ശ്രമിച്ചാലും ജനങ്ങളെ എൽഡിഎഫിനെതിരാക്കാൻ കഴിയില്ലെന്നതാണ്‌ തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ ഫലം തെളിയിക്കുന്നത്. കേരളത്തിൽ ഭരണ വിരുദ്ധ വികാരമില്ല. എന്നാൽ അങ്ങനെ ഉണ്ടെന്ന്‌ വരുത്താനും ജനങ്ങളെ എൽഡിഎഫിനെതിരെ തിരിക്കാനും മാധ്യമങ്ങൾ പെടാപ്പാട്‌പെടുകയാണ്‌.

കൂടുതൽ കാണുക

ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിന്‌ വൻമുന്നേറ്റം

| 23-02-2024

ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ കേരളത്തിൽ 23 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ മികച്ച മുന്നേറ്റം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായിരിക്കുന്നത്.

കൂടുതൽ കാണുക