Skip to main content

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുന്നവർക്കുമാത്രമേ രാജ്യത്ത് മതനിരപേക്ഷത കാത്തുസൂക്ഷിക്കാനാകു

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുന്നവർക്കുമാത്രമേ രാജ്യത്ത് മതനിരപേക്ഷത കാത്തുസൂക്ഷിക്കാനാകൂ. കോൺഗ്രസ് എക്കാലത്തും വർഗീയതയുമായി സമരസപ്പെട്ടുപോകുകയാണ്‌. കോൺഗ്രസിന് മതനിരപേക്ഷത സംരക്ഷിക്കാനാകില്ല. ഒന്നിച്ചുനിൽക്കുന്ന മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ രാജ്യത്താകെ വലിയ ഇടപെടൽ നടക്കുന്നു. വർഗീയസംഘർഷത്തിലൂടെ ലാഭംകൊയ്യാമെന്നാണ് വർഗീയസംഘടനകൾ കരുതുന്നത്. ആർഎസ്എസ് നേതൃത്വം നൽകുന്ന ബിജെപി സർക്കാർ ഇത്‌ പ്രോത്സാഹിപ്പിക്കുകയാണ്‌. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്ത ആർഎസ്എസ്, സ്വാതന്ത്ര്യസമരമൂല്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഭരണഘടനയെ തകർക്കാനുള്ള ശ്രമത്തിലാണ്.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുനേരെ കലാപത്തിന്‌ ശ്രമിക്കുന്നു. പൗരത്വം പോലും മതാടിസ്ഥാനത്തിലാക്കി നിയമം ഭേദഗതിചെയ്തു. ഭൂരിപക്ഷ വർഗീയത ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെയാണ്. കൂട്ടക്കൊലയ്ക്കും സംഘർഷത്തിനും ഇരയാകുന്ന ന്യൂനപക്ഷം വലിയ രോഷത്തിലാണ്. തെറ്റായ വഴിയിലൂടെ ന്യൂനപക്ഷം നീങ്ങിയാൽ അത് സംഘപരിവാറിന് ഗുണകരമാകും. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും പരസ്പരപൂരകമാണ്‌. ഏതെങ്കിലും ഒന്നിനോട് മൃദുസമീപനം സ്വീകരിക്കാനാകില്ല.

കോൺഗ്രസിന് ബിജെപിയെ എതിർക്കാൻ കഴിയില്ല. കോൺഗ്രസ് ആരംഭിച്ച ആഗോളവത്കരണത്തിനും ഉദാരവത്കരണത്തിനും ആക്കംകൂട്ടുകയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തിനുതന്നെ മാതൃകയായ ബദൽ നയങ്ങളാണ് കേരളം നടപ്പാക്കുന്നത്. ഇതിനെ കോൺഗ്രസും ബിജെപിയും ഒരുപോലെ എതിർക്കുകയാണ്. ജാതിമത ഭേദമന്യേ വർഗബോധത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സമരങ്ങളിലൂടെയാണ്‌ കേരളത്തിൽ അവകാശങ്ങൾ നേടിയെടുത്തത്‌. ഈയൊരു ഒത്തൊരുമ ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ടി പി രാമകൃഷ്‌ണൻ, സ.

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും

സ. പിണറായി വിജയൻ

പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുകയാണ്.

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാകും

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഗൗരവമായ വിഷയമാണിത്.

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്

സ. പിണറായി വിജയൻ

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.