Skip to main content

ഗവർണർക്ക് വിസിയെ തിരിച്ചുവിളിക്കാനും മന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഭരണഘടനാപരമായ അധികാരമില്ല

ഗവര്‍ണര്‍ക്ക് വിസിയെ തിരിച്ചുവിളിക്കാനും മന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഭരണഘടനാപരമായ അധികാരമില്ല. സര്‍വ്വകലാശാലകില്‍ കടന്നുകയറ്റത്തിനുളള ബിജെപി നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ നയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടക്കുകയാണ്. ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ പാര്‍ടികളും രംഗത്തു വരണം. രാജ്യത്തിന്റെ ഫെഡറലിസത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ വലിയതോതിൽ നടക്കുകയാണ്. ഇത്തരം നീക്കങ്ങളെ ചെറുക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. പണമൊഴുക്കി രാജ്യത്തെ ജനാധിപത്യത്തെ സംഘപരിവാർ ഇല്ലാതാക്കുകയാണ്. ഇതിനെയും പ്രതിരോധിക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അവകാശം സംരക്ഷിക്കാൻ പ്രതിപക്ഷപാർടികൾ കൈകോർക്കണം. ഗവർണർമാർ സംസ്ഥാന സർക്കാരുകളോട്‌ പെരുമാറുന്ന രീതി എല്ലാവരും കാണുകയാണ്‌. ഈ വിഷയത്തിൽ ഒന്നിച്ചു നീങ്ങാൻ ബിജെപി ഇതര പാർടികളുടെ നേതാക്കളുമായി ചർച്ച നടത്തും. ഗുജറാത്ത്‌ മോർബി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ദുരന്തത്തിലേക്ക്‌ നയിച്ച കാരണങ്ങൾക്ക്‌ മറുപടി പറയാൻ ഗുജറാത്ത്‌ സർക്കാർ ബാധ്യസ്ഥരാണ്. അപകടത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം.

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.