Skip to main content

മാധ്യമങ്ങൾ തൊഴിലാളിവർഗ താൽപര്യങ്ങൾ പരിഗണിക്കുകയോ ജനകീയവിഷയങ്ങൾ ചർച്ചയാക്കുകയോ ചെയ്യുന്നില്ല; മാധ്യമലോകം കുത്തകകൾ കീഴടക്കി

ആറരപ്പതിറ്റാണ്ടായുള്ള കേരളത്തിന്റെ പൊതു വികസനമുന്നേറ്റം തകർക്കാൻ സംഘടിതനീക്കം നടക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന കേരള ബദലിന്‌ തടയിടാനാണ്‌ ശ്രമം. പ്രതിപക്ഷമായ കോൺഗ്രസും ഇതിനൊപ്പം കൂടുകയാണ്‌. ഭരണഘടനാ അധികാരസ്ഥാപനങ്ങളും ഇതിന്‌ ശ്രമിക്കുകയാണ്‌. എന്നാൽ, കേരളത്തിലെ ഇടതുപക്ഷ സർക്കാർ ജനങ്ങളുടെ പിന്തുണയോടെയാണ്‌ അധികാരത്തിലേറിയത്‌. ജനകീയ കരുത്തിൽ ഏറ്റെടുത്ത വികസനപദ്ധതികൾ പൂർത്തീകരിക്കും

ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്‌റ്റ്‌ സർക്കാരുകൾ മുതൽ എല്ലാ ഇടതുപക്ഷ സർക്കാരുകളും ജനകീയ നിയമനിർമാണങ്ങൾ നടത്തി. ഭൂപരിഷ്‌കരണം, സമ്പൂർണ സാക്ഷരത, ആരോഗ്യ മുന്നേറ്റം, അടിസ്ഥാന സൗകര്യ വികസനക്കുതിപ്പ്‌, സാമൂഹ്യ സുരക്ഷാ പെൻഷൻ, പൊതുവിതരണ ശൃംഖല എന്നിങ്ങനെ ഒട്ടേറെ മുന്നേറ്റങ്ങൾ. വലതുപക്ഷ സർക്കാരുകൾ അത്തരം നിയമങ്ങളിൽ വെള്ളം ചേർക്കാൻ ശ്രമിക്കുമ്പോൾ ശക്തമായ പോരാട്ടങ്ങൾ നടത്തി. അതിനാലാണ്‌ വികസന ബദലുകൾ സംരക്ഷിക്കാനായത്‌. ഇടതുപക്ഷ സർക്കാരുകൾക്ക്‌ ആദ്യമായി ഇത്തവണ തുടർച്ച ലഭിച്ചു. രണ്ടാം പിണറായിസർക്കാർ പുതിയ കാലത്തിനനുസരിച്ച്‌ പുതുകേരളം കെട്ടിപ്പടുക്കുകയാണ്‌. വിജ്ഞാനസമ്പത്ത്‌ പ്രയോജനപ്പെടുത്തി ഉന്നതവിദ്യാഭ്യാസമേഖലയിൽ കുതിപ്പിനും അതുവഴി തൊഴിലവസരങ്ങൾക്കും വഴിതുറക്കുകയാണ്‌. ഈ വികസനക്കുതിപ്പുകൾക്ക്‌ തടയിടാനാണ്‌ ശ്രമം.

മാധ്യമലോകം ഇന്ന്‌ കുത്തകകൾ കീഴടക്കി. അവർ തൊഴിലാളിവർഗതാൽപ്പര്യങ്ങൾ പരിഗണിക്കുന്നില്ല. ജനകീയവിഷയങ്ങൾ ചർച്ചയാക്കുന്നുമില്ല. പകരം മാധ്യമങ്ങൾ സെൻസേഷന്റെ പിന്നാലെ പോവുകയാണ്. മഹാഭൂരിപക്ഷം പത്രങ്ങളും പുരോഗമനപക്ഷത്തിന്‌ എതിരെ നിൽക്കുകയാണ്. മാധ്യമലോകം പ്രതിലോമനിലപാടുകൾ സ്വീകരിക്കുകയാണ്. ദേശാഭിമാനി ജനങ്ങളുടെ പത്രമാണ്‌. കുത്തക മുതലാളിത്തശക്തികൾക്കെതിരെയും ഭരണവർഗ കടന്നാക്രമണങ്ങളെയും ചെറുത്ത്‌ ദേശാഭിമാനി മുന്നോട്ടുപോവുകയാണ്‌. ഭാവിയിൽ കേരളത്തിലെ ഒന്നാമത്തെ പത്രമായി ദേശാഭിമാനി മാറും.

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.