Skip to main content

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്. അടിസ്ഥാന മേഖലയുടെ വികസനത്തിനും, പശ്ചാത്തല സൗകര്യ വികസനത്തിനും, സാമൂഹ്യ സുരക്ഷയ്‌ക്കും ഉതകുന്ന ബജറ്റാണ്‌ അവതരിപ്പിക്കപ്പെട്ടത്‌. കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനവും, തൊഴിലും, സംരംഭക നിക്ഷേപ അവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനായ്‌ ലക്ഷ്യംവെച്ചുകൊണ്ടുള്ള മേക്ക്‌ ഇന്‍ കേരള പദ്ധതിയും ഈ രംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പാണ്‌. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെ പരിഗണിച്ച ബജറ്റ്‌ കൂടിയാണിത്‌. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‌ 2,000 കോടി രൂപയും, റബ്ബര്‍ വിലയിടിവ്‌ തടയുന്നതിന്‌ 600 കോടി രൂപയും, തേങ്ങ സംഭരണ വില കിലോവിന്‌ 34 രൂപയായി ഉയര്‍ത്തിയ നടപടി ഇതിന്റെ ഭാഗമാണ്‌.

കയര്‍, കശുവണ്ടി, മത്സ്യ മേഖല, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലക്കും അതി ദാരിദ്ര്യ ലഘൂകരണത്തിന്‌ 50 കോടി നീക്കിവെച്ചതും എൽഡിഎഫ് സര്‍ക്കാരിന്റെ പാവപ്പെട്ടവനോടുള്ള പ്രതിബദ്ധതയുടെ ലക്ഷണങ്ങളാണ്‌. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളേയും ബജറ്റ് സവിശേഷമായി പരിഗണിച്ചിട്ടുണ്ട്‌. പശ്ചാത്തല സൗകര്യ വികസനത്തിനും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കുന്ന സഹായങ്ങളെല്ലാം പുതിയ കാലത്തിന്റെ വികസന സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതാണ്‌.

ഇന്ത്യയുടെ ഫെഡറല്‍ ധന വ്യവസ്ഥയില്‍ ഭരണഘടനാവിരുദ്ധമായ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. സംസ്ഥാനത്തിന്‌ അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍കാതെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലാനുമുള്ള ശ്രമങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കാശ്വാസകരമായ ബജറ്റ്‌ അവതരിപ്പിക്കാനായി എന്നത്‌ എടുത്ത്‌ പറയേണ്ടതാണ്.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.