Skip to main content

ഫെബ്രുവരി 11 - സേലം രക്തസാക്ഷിദിനം

രണധീരരായ സഖാക്കൾ സേലം ജയിലിനെ ചുവപ്പണിയിച്ചിട്ട് എഴുപത്തിരണ്ട് വർഷങ്ങൾ പിന്നിടുകയാണ്. സ്വാതന്ത്ര്യാനന്തരവും ഇന്ത്യൻ കർഷകർക്ക് രക്ഷ നൽകാതെ,ബ്രിട്ടന്റെ മനുഷ്യത്വ വിരുദ്ധ നടപടിയെ പോലും ലജ്ജിപ്പിക്കുന്ന കോൺഗ്രസ് അധികാര വാഴ്ച ചരിത്രത്തിന് കാണിച്ചുകൊടുത്ത രക്തരൂക്ഷിതമായ സംഭവമായിരുന്നു സേലം വെടിവെയ്പ്പ്. ദക്ഷിണേന്ത്യയിൽ നടന്ന വിവിധ കാർഷിക പ്രക്ഷോഭങ്ങളുടെ ഭാഗമായി ജയിലിലടക്കപ്പെട്ട സഖാക്കളാണ് ഭരണകൂടത്തിന്റെ വെടിയുണ്ടകൾക്ക് മുമ്പിൽ രക്തസാക്ഷിത്വം വഹിച്ചത്. പകൽ മുഴുവൻ പണിയെടുത്തിട്ടും പട്ടിണി മാത്രം ബാക്കിയാക്കുന്ന പാടങ്ങളും വർദ്ധിച്ചു വരുന്ന കുടിയാൻ നിയമങ്ങളും മലബാർ മേഖല ഉൾപ്പെടെ വിവിധയിടങ്ങളിൽ കാർഷിക പ്രക്ഷോഭങ്ങൾക്ക് കാരണമായിരുന്നു. സേലം ജയിലിനകത്ത് രാഷ്ട്രീയക്കാർക്ക് ലഭിക്കുന്ന യാതൊരു പരിഗണനയും സഖാക്കൾക്ക് ലഭിച്ചില്ല. ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും അധികാരികൾ സഖാക്കൾക്ക് നിഷേധിച്ചു. കൊടും ക്രിമിനലുകളോടുള്ള അതേ മനോഭാവം കർഷകരോടും കാണിച്ചു. അതിനെതിരെ ജയിലിനകത്ത് സഖാക്കൾ സമരമാരംഭിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മദ്രാസ് സർക്കാർ തോക്ക് കൊണ്ടാണ് സമരത്തെ നേരിട്ടത്. ഇരുപത്തിരണ്ട് സഖാക്കൾ രക്തസാക്ഷികളായി. അനവധി പേർക്ക് പരിക്കേറ്റു. രക്തസാക്ഷികളായവരിൽ മഹാഭൂരിപക്ഷവും കണ്ണൂരിൽ നിന്നുള്ള കർഷക തൊഴിലാളികളായിരുന്നു. കർഷക സമരപരമ്പരകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതികളിൽ ഒന്നായിരുന്നു സേലം വെടിവെയ്പ്പ്. സാമ്രാജ്യത്വത്തിനും ജന്മിതത്തിനും എതിരായ പോരാട്ടത്തിൽ പൊരുതി മരിച്ച ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കുന്നു. കർഷക ദ്രോഹ നയങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാരിനെതിരെ കർഷക ലക്ഷങ്ങൾ പോരാട്ടത്തിന് അണിനിരക്കുമ്പോൾ സേലം രക്തസാക്ഷിത്വത്തിന്റെ തുടിക്കുന്ന ഓർമ്മകൾ വഴിയും വെളിച്ചവുമായ് തുടരും.

കൂടുതൽ ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.