Skip to main content

കേരളത്തിലെ കോൺഗ്രസ് സമരാഭാസം ബിജെപി സ്പോൺസർഷിപ്പിൽ

കേരളജനതയെ ഒന്നാകെ വെല്ലുവിളിച്ച് കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന കേന്ദ്ര ബഡ്ജറ്റിൽ പകൽപോലെ വ്യക്തമായിട്ടും കേരളത്തിലെ യുഡിഎഫ് നേതൃത്വം അതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുമായി കോൺഗ്രസ്

കേരളസർക്കാരിനെതിരെ നടത്തുന്ന സമരാഭാസങ്ങൾ കേന്ദ്രസർക്കാരിന്റെ നയങ്ങളും കേരളത്തിനെതിരെയുള്ള നിലപാടുകളും ജനശ്രദ്ധയിൽനിന്ന് മറച്ചുവയ്ക്കാൻ സഹായിക്കുന്നതാണ്.

കേന്ദ്ര സർക്കാരും ബിജെപിയും കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ മറവിലിരുന്ന് ചിരിക്കുന്നത് സമൂഹം കാണുന്നുണ്ട്.

കേന്ദ്ര സർക്കാരും ബിജെപിയുമാണ് യഥാർഥത്തിൽ കോൺഗ്രസ് സമരത്തിന്റെ ഗുണഭോക്താക്കൾ. ബിജെപിയെ സഹായിക്കുന്ന ചാവേറുകളായി കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ മാറ്റിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കില്ല.

കേന്ദ്ര സർക്കാരിന്റെ വഴിവിട്ട ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്ന സാമ്പത്തിക ശക്തികളാണോ കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ സ്‌പോൺസർമാരെന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.