Skip to main content

മോദി ഭരണത്തിൽ ഗാർഹിക പാചകവാതകവില 2.7 മടങ്ങാണ് വർദ്ധിച്ചത് പാചകവാതക വിലയെ കമ്പോളത്തിന് നിശ്ചയിക്കാൻ വിട്ടുകൊടുത്ത് കോൺഗ്രസ് സർക്കാർ

മോദി അധികാരത്തിൽ വരുമ്പോൾ സബ്സിഡിയോടുകൂടിയുള്ള 14.2 കിലോ വരുന്ന സിലിണ്ടറിന് ഗാർഹിക പാചകവാതകവില 410 രൂപയായിരുന്നു. സബ്സിഡി ഇല്ലാതാക്കിയും വിലകൾ ഉയർത്തിയും അതു പടിപടിയായി ഉയർത്തി. ഇപ്പോൾ പ്രഖ്യാപിച്ച 50 രൂപ വിലവർദ്ധനവടക്കം പാചകവാതകവില സിലിണ്ടറിന് 1110 രൂപയായി. മോദി ഭരണത്തിൽ പാചകവാതകവില 2.7 മടങ്ങാണ് വർദ്ധിച്ചത്.

കോൺഗ്രസ് സർക്കാരാണ് 2013 ജൂൺ 1ന് പഹൽ (PAHAL - Pratyaksh Hanstantrit Labh Scheme) എന്ന പേരിൽ പാചകവാതകവിലയുടെ സബ്സിഡി ഗുണഭോക്താക്കൾക്കു നേരിട്ടുകൊടുക്കാൻ തുടങ്ങിയത്. 298 ജില്ലകളിലാണ് ഇതിനു തുടക്കംകുറിച്ചത്. പാചകവാതകവില കമ്പോളം നിശ്ചയിക്കും. അതും സർക്കാർ നിശ്ചയിച്ച വിലയും തമ്മിലുള്ള വ്യത്യാസം നേരിട്ട് ഗുണഭോക്താവിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കും. ഇതായിരുന്നു സ്കീം. 2014ൽ മോദി അധികാരത്തിൽവന്നപ്പോൾ ഇത് രാജ്യത്തെമ്പാടുമായി വ്യാപിപ്പിച്ചു. പാചകവാതകവിലയുടെ വർദ്ധനവിനനുസരിച്ച് സബ്സിഡി വർദ്ധിപ്പിക്കുന്നതിനുപകരം ഒരു നിശ്ചിതതുകയാണ് അക്കൗണ്ടിലേക്കു നൽകുക. ഗുണഭോക്താവ് കമ്പോളവിലയ്ക്ക് സിലിണ്ടർ വാങ്ങണം. ചോർച്ച ഒഴിവാക്കാനാണ് ഈ പരിപാടി എന്നാണ് ന്യായം പറഞ്ഞത്. ഇത് പടിപടിയായി സബ്സിഡി ഇല്ലാതാക്കാനുള്ള പരിപാടിയാണെന്നാണു വിമർശകർ ചൂണ്ടിക്കാണിച്ചത്. ഇതാണു സംഭവിച്ചത്.

അതിനിടയിൽ മോദി സമ്പന്നർ സ്വമേധയാ സബ്സിഡി വേണ്ടെന്നുവയ്ക്കാനുള്ള കാമ്പയിൻ ആരംഭിച്ചു. ആ പണം ഗ്യാസ് കണക്ഷൻ ഇല്ലാത്ത ദരിദ്രർക്കു സൗജന്യ കണക്ഷൻ നൽകാൻ ഉപയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതിനു പിഎം ഉജ്ജ്വല സ്കീം എന്നു പേരുമിട്ടു. 9 കോടി ആളുകൾക്ക് ഇങ്ങനെ കണക്ഷൻ നൽകിയെന്നാണ് ഔദ്യോഗിക വിശദീകരണം. സബ്സിഡി അക്കൗണ്ടിൽ ഇട്ടുകൊടുക്കുന്നതിനു ക്രമേണ വലിയ കാലതാമസം വരുത്തി. കോവിഡു വന്നപ്പോൾ സബ്സിഡി പരിപാടി തന്നെ നിർത്തലാക്കി. പ്രഖ്യാപനമൊന്നും ഉണ്ടായില്ല. പണം കൈമാറുന്നത് അവസാനിപ്പിച്ചു. അത്ര തന്നെ. ഇതിനകം കമ്പോളവിലയ്ക്ക് വാങ്ങുന്നതു ജനങ്ങൾക്കു ശീലമായി. കുറച്ചു താമസിച്ചാലും സബ്സിഡി കിട്ടുമെന്ന പ്രതീക്ഷമൂലം വലിയ പ്രതിഷേധവും ഉണ്ടായില്ല. നിർമ്മലാ സീതാരാമനാകട്ടെ ബജറ്റ് പ്രഖ്യാപനത്തിൽ സബ്സിഡി പിഎം ഉജ്ജ്വല സ്കീം അംഗങ്ങൾക്കായി പരിമിതപ്പെടുത്തുകയും ചെയ്തു. അവർക്ക് സിലിണ്ടർ വാങ്ങുന്നതിന്റെ എണ്ണമനുസരിച്ച് സബ്സിഡി അക്കൗണ്ടിൽ ഇട്ടുകൊടുക്കും. ഗ്യാസിന്റെ വില എത്ര വർദ്ധിച്ചാലും സബ്സിഡിക്കു മാറ്റമില്ല. 200 രൂപ തന്നെ.

പക്ഷേ, വില വർദ്ധിക്കുമ്പോൾ പാവങ്ങൾക്ക് ഉയർന്ന വില നൽകി ഗ്യാസ് വാങ്ങാനുള്ള കഴിവില്ല. അതുകൊണ്ട് ഉജ്ജ്വല യോജനയിലെ ആളുകളുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരികയാണ്. ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവരിൽ 10 ശതമാനത്തിലധികം പേർ കഴിഞ്ഞ വർഷം റീഫിൽ സിലിണ്ടറുകളൊന്നും തന്നെ എടുത്തിട്ടില്ല. ഏകദേശം 12 ശതമാനം പേർ ഒരു റീഫിൽ മാത്രമാണ് എടുത്തത്. ആവശ്യമായ വാർഷിക ശരാശരി ഏറ്റവും കുറഞ്ഞത് 7+ സിലിണ്ടറുകൾ ആണെന്നിരിക്കെ 56.5 ശതമാനം പേരും നാലോ അതിൽ കുറവോ റീഫില്ലുകൾ മാത്രമേ എടുത്തിട്ടുള്ളൂ. പ്രതിവർഷം 12 സിലിണ്ടറുകളുടെ അവകാശം ഉണ്ടെന്നിരിക്കെയാണ് ഇത്.

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില ഈ വർഷം രണ്ടാം തവണയാണ് വർധിപ്പിക്കുന്നത്. 350.50 രൂപ വർദ്ധിപ്പിച്ചതോടെ ഒരു വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1769 രൂപയ്ക്ക് പകരം 2119.5 രൂപയായി ഉയർന്നു. ഇതോടെ, എല്ലാ സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഇൻപുട്ട് ചെലവ് വർദ്ധിക്കും എന്നും ഇത് കൂടുതൽ വിലക്കയറ്റത്തിന് ആക്കം കൂട്ടും എന്നും ഉറപ്പാണ്.

കൂടുതൽ ലേഖനങ്ങൾ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; ടിക്കറ്റെടുക്കാൻ കാശില്ലാത്ത കോൺഗ്രസിനും കിട്ടി 1952 കോടി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺ​ഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്.

ഇഡി ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ഇഡിക്ക്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിനു വേണ്ടിയും പണം വാങ്ങാനായുമാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്ന് നിസംശയം പറയാം. കോൺ​ഗ്രസിന് പണമില്ലാത്തത് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതുകൊണ്ടാണെന്നാണ് പറയുന്നത്. വളരെ കുറച്ച് പണം മാത്രമാണ് ഫ്രീസ് ചെയ്തത്.

മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല

സ. പിണറായി വിജയൻ

രാജ്യത്തുനിന്ന്‌ മുസ്ലിം ജനവിഭാഗങ്ങളെ നിഷ്‌കാസനംചെയ്യാനുള്ള നീക്കങ്ങൾ സ്വീകരിക്കുന്നവരോട്‌ ചോദിക്കാനുള്ളത്‌: 'ഭാരത്‌ മാതാ കീ ജയ്‌' എന്ന്‌ ആദ്യം വിളിച്ചത്‌ അസിമുള്ളഖാനാണ്‌. അതുകൊണ്ട്‌ ആ മുദ്രാവാക്യം ഒഴിവാക്കുമോ? 'സാരേ ജഹാം സേ അച്ഛാ' എന്നു പാടിയത്‌ കവി മുഹമ്മദ്‌ ഇഖ്‌ബാലാണ്‌.