Skip to main content

പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് എംപിമാരെ അയോഗ്യരാക്കുന്നതിന് ബിജെപി ക്രിമിനൽ അപകീർത്തി മാർഗം ഉപയോഗിക്കുകയാണ്

പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് എംപിമാരെ അയോഗ്യരാക്കുന്നതിന് ബിജെപി ക്രിമിനൽ അപകീർത്തി മാർഗം ഉപയോഗിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധിയും അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള തിടുക്കവും വിമർശനങ്ങളോടുള്ള ബിജെപിയുടെ അസഹിഷ്‌ണുതയും സ്വേച്ഛാധിപത്യ സ്വഭാവത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്‌തതിന് മുകളിലാണിത്.

സിബിഐ, ഇഡി എന്നീ കേന്ദ്ര ഏജൻസികളെ ബിജെപി പകപോക്കലിനായി ഉപയോഗിക്കുകയാണ്. ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ എതിരാളികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും നിരവധി സംസ്ഥാനങ്ങളിൽ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. ബിജെപി സർക്കാർ അദാനി ഗ്രൂപ്പിനെ ലജ്ജയില്ലാതെ പ്രതിരോധിക്കുകയാണ്. അദാനി ​ഗ്രൂപ്പിനെതിരെ ജെപിസി അന്വേഷണം നടത്തണമെന്ന ആവശ്യത്തിന് ഉത്തരം പറയുന്നതിന് പകരം ബിജെപി പാർലമെന്റ് നടപടികൾ തടയുകയാണ്.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.