Skip to main content

ബിൽക്കിസ് ബാനു കൂട്ട ബലാത്സം​ഗ കേസിലെ പ്രതിക്കൊപ്പം ഗുജറാത്തിലെ ബിജെപി നേതാക്കൾ വേദി പങ്കിട്ടത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള സംഘപരിവാറിന്റെ പരസ്യമായ വെല്ലുവിളിയാണ്.

അങ്ങനെ മറക്കാനാവുമോ ബിൽക്കിസ് ബാനുവിനെ!

ബിൽക്കിസ് ബാനുവിനെ കൂട്ട ബലാത്സം​ഗം ചെയ്ത കേസിലെ പ്രതിക്കൊപ്പം ഗുജറാത്തിലെ ബിജെപി നേതാക്കളായ ദഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറും സഹോദരനും ലിംഖേഡ എംഎൽഎയുമായ സൈലേഷ് ഭാഭോറും സർക്കാർ വേദി പങ്കിട്ടത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള സംഘപരിവാറിന്റെ പരസ്യമായ വെല്ലുവിളിയാണ്.

ഗുജറാത്ത് വംശഹത്യക്കിടെ 2002 മാർച്ച് മൂന്നിനാണ് ആറ് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഗർഭസ്ഥ ശിശുവുൾപ്പെടെ ബിൽക്കിസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരാണ് അന്ന് വംശഹത്യയിൽ കൊല്ലപ്പെട്ടത്. ബില്‍ക്കിസ് ബാനു കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത് 2022 ആഗസ്തിലാണ്.

ഈ മാസം 25നാണ് ബിൽക്കിസ് ബാനു കേസിലെ പ്രതി ശൈലേഷ് ചിമൻലാൽ ഭട്ട് ബിജെപി ജനപ്രതിനിധികൾക്കൊപ്പം സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാക്കന്മാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത പ്രതി അവർക്കൊപ്പം പൂജയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതിനിടെ ബിൽക്കിസ് ബാനു കേസിൽ നടന്നത് ഗുരുതരമായ കുറ്റകൃത്യമെന്ന് സുപ്രീം കോടതി ഇന്നലെ നിരീക്ഷണം നടത്തുകയുണ്ടായി. ഗുജറാത്ത് വംശഹത്യക്കിടെ നടന്ന കൂട്ടബലാത്സംഗക്കേസിലെ
പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ഹർജി പരിഗണിച്ച വേളയിലാണ് സുപ്രീം കോടതി ബെഞ്ചിന്റെ ഈ നിരീക്ഷണം. ബിൽക്കിസ് ഭാനുവിന്റെ ഹർജിയിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയക്കുകയുമുണ്ടായി.

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ സർക്കാർ പരിപാടിയിൽ വിളിച്ചാദരിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. ഈ രാജ്യത്തെ നിയമസംവിധാനങ്ങളെ തങ്ങൾ തെല്ലും വിലവെക്കുന്നില്ലെന്ന സംഘപരിവാറിന്റെ പ്രഖ്യാപനമാണത്. അണികൾക്ക് ഇത്തരം ക്രൂരകൃത്യങ്ങൾ ആവർത്തിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും കൂടിയാണിത്. ഇതിനെതിരെ പ്രതിഷേധിക്കാനും ബിൽക്കിസ് ബാനുവിനൊപ്പം നിൽക്കാനും മതനിരപേക്ഷ ഇന്ത്യയാകെ മുന്നോട്ടുവരേണ്ടതുണ്ട്.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.