Skip to main content

കേരളത്തിൽ മാധ്യമസ്വാതന്ത്ര്യമില്ലെന്ന നുണ പ്രചരിപ്പിക്കുന്നവർ രാജ്യത്ത് മാധ്യമവേട്ട നടക്കുമ്പോൾ മിണ്ടിയിട്ടില്ല

വിവാദങ്ങൾ സൃഷ്ടിക്കാനും കേരളത്തിന്റെ നേട്ടങ്ങൾ മറച്ചുവയ്‌ക്കാനുമാണ്‌ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രമം. സ്വന്തം മുതലാളി മാധ്യമസ്വാതന്ത്ര്യത്തിന് കത്തിവയ്‌ക്കുമ്പോൾ മിണ്ടാത്തവരാണ് രാജീവ് ചന്ദ്രശേഖരന്റെ അടിമകൾ. കേരളത്തിൽ മാധ്യമസ്വാതന്ത്ര്യമില്ലെന്ന് പ്രചരിപ്പിക്കുന്നവർ രാജ്യത്ത് മാധ്യമവേട്ട നടക്കുമ്പോൾ മിണ്ടിയില്ല. യുപിയിൽ 12 മാധ്യമ പ്രവർത്തകരെ വെടിവച്ചുകൊന്നു. 66 പേരെ ജയിലിലടച്ചു. 138 പേരെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാക്കി. അപ്പോഴൊക്കെ ഏഷ്യാനെറ്റ് മിണ്ടിയോ? ജനക്ഷേമകരമായ നടപടി സ്വീകരിക്കുന്ന കേരള സർക്കാരിനെ തെമ്മാടി ഭരണമെന്നാണ് ഏഷ്യാനെറ്റ് അവതാരകൻ വിശേഷിപ്പിച്ചത്. അതിനെതിരെയല്ല, സർക്കാർ കേസെടുത്തത്. വ്യക്തിഹത്യ നടത്തുന്ന വ്യാജവാർത്തകൾക്കെതിരെയാണ്. അത്തരം സന്ദർഭങ്ങളിൽ പൗരൻ പരാതി നൽകിയാൽ നടപടിയുണ്ടാകും.
 

കൂടുതൽ ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.