Skip to main content

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ആക്രമിക്കുന്നു

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ആക്രമിക്കുകയാണ്. ഫെഡറൽ തത്വങ്ങളെല്ലാം ലംഘിച്ചുള്ള കടന്നാക്രമണമാണ്‌ നടത്തുന്നത്‌. ഇതിന്‌ കീഴ്‌പെട്ടുപോകാനാകില്ല. സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തികവിഹിതം തന്നേതീരൂ. അതിനായി നിയമപരമായും രാഷ്‌ട്രീയമായും പോരാട്ടം തുടരും. സംസ്ഥാനത്തുനിന്ന്‌ പിരിക്കുന്ന നികുതിയുടെ വിഹിതമടക്കം നിഷേധിക്കുന്നു. കോവിഡ്‌കാലത്ത്‌ അഞ്ചുശതമാനംവരെ അനുവദിച്ച വായ്‌പാനുമതി ഇപ്പോൾ മൂന്നുശതമാനമാക്കി. ഇതിലും മൂന്നിലൊന്നിലേറെ നിഷേധിക്കുന്നു. വായ്‌പാവകാശം പൂർണമായും നേടാനുള്ള ശ്രമം തുടരും. റവന്യുവരുമാനത്തിന്റെ 65 ശതമാനം കേരളം തനതായി കണ്ടെത്തുന്നു. 35 ശതമാനം മാത്രമാണ്‌ വിവിധ കേന്ദ്ര വിഹിതങ്ങൾ. ബിഹാറിന്റെ റവന്യുവരുമാനത്തിന്റെ 75 ശതമാനം കേന്ദ്രവിഹിതമാണ്‌. രാജ്യത്തെ റവന്യുവരുമാനത്തിന്റെ 65 ശതമാനം കേന്ദ്രത്തിന്‌ കിട്ടുന്നു. എന്നാൽ, ആകെ റവന്യുചെലവിന്റെ 64 ശതമാനം സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരുന്നു. ഈ വരുമാന വിടവിന്റെ പ്രത്യാഘാതം സഹിക്കേണ്ട മുൻനിര സംസ്ഥാനമാണ്‌.

സർക്കാർ ജീവനക്കാർക്ക്‌ അർഹതപ്പെട്ട എല്ലാ ആനുകൂല്യവും ഉറപ്പാക്കും. പണത്തിന്റെ ലഭ്യതയ്‌ക്കനുസരിച്ച്‌ ഇവ നൽകും. ക്ഷാമബത്ത മാത്രമാണ്‌ കുടിശ്ശിക. കേന്ദ്രത്തിൽ പത്തുവർഷത്തിലൊരിക്കലാണ്‌ ശമ്പള പരിഷ്‌കരണം. മറ്റ്‌ സംസ്ഥാനങ്ങൾ നടപ്പാക്കുന്നില്ല. എന്നാൽ, കേരളത്തിൽ കോവിഡ്‌ കാലത്തുപോലും ശമ്പള പരിഷ്‌കരണം ഉറപ്പാക്കി. ഇതിനൊപ്പം ക്ഷാമബത്ത കുടിശ്ശികയും നൽകി. ലീവ്‌ സറണ്ടർ നൽകുന്നു. പങ്കാളിത്ത പെൻഷൻ വിഷയത്തിൽ കേന്ദ്ര നിലപാടും കാത്തിരിക്കേണ്ടിവരുന്നു. ദേശീയ പെൻഷൻ ഫണ്ടിലേക്ക്‌ ഒടുക്കിയ തുക അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ആവശ്യമാണ്.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.