Skip to main content

ഏക സിവിൽ കോഡ്; യോജിച്ചുള്ള പോരാട്ടം അനിവാര്യം

ഏക സിവിൽ കോഡിലൂടെ 2024ലെ തെരഞ്ഞെടുപ്പാണ്‌ ബിജെപി ലക്ഷ്യമിടുന്നത്. സമത്വവും തുല്യതയുമല്ല ഭിന്നിപ്പും വർഗീയ ധ്രുവീകരണവുമാണിതിന് പിന്നിലെ അജൻഡ. തെരഞ്ഞെടുപ്പ്‌ ലാക്കാക്കിയുള്ള രാഷ്‌ട്രീയ ആയുധമായാണിത്‌. നടപ്പാക്കിയാൽ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ ഇല്ലാതാകും. ഹിന്ദുരാഷ്‌ട്ര നിർമിതിയിലേക്കുള്ള പോക്കാണിത്‌. ഇന്ത്യ ഇന്നത്തെ രൂപത്തിൽ തുടരണമെന്നാഗ്രഹിക്കുന്ന എല്ലാവരും യോജിച്ച്‌ ഈ നീക്കം ചെറുക്കണം. വിപുലവുമായ ഐക്യനിര വളർത്തിയെടുക്കണം.

വൈജാത്യങ്ങളും ബഹുസ്വരതയുമാണ്‌ രാജ്യത്തിന്റെ സവിശേഷത. അവ സംരക്ഷിക്കുമെന്നാണ്‌ ഭരണഘടന ഉറപ്പു‌നൽകുന്നത്‌. ഇതിന്‌ വിരുദ്ധമാണ്‌ മോദി സർക്കാരിന്റെ നീക്കം. ഏകീകരണമെന്നത്‌ മത–ജാതി വംശീയ വിഭാഗങ്ങളുടെ വ്യത്യസ്‌തമായ ആചാരാനുഷ്‌ഠാനം ചേർന്നതാണ്‌. അത്‌ തകർക്കുന്നത്‌ ഏകീകരണമല്ല ഭിന്നിപ്പിക്കലും ധ്രുവീകരണവുമാണ്‌. ഇതിന് പിന്നിൽ രാഷ്‌ട്രീയ–വർഗീയ താൽപ്പര്യമാണ്‌. ഗോത്രവിഭാഗം, ക്രൈസ്‌തവർ, പാഴ്‌സികളെയൊക്കെ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കുമെന്ന്‌ പറയുന്നു. ഗോവയിൽ യുസിസി ഉള്ളതിനാൽ അവിടെയും നടപ്പാക്കില്ലത്രെ. ഹിന്ദു–മുസ്ലിം വിഭാഗീയത സൃഷ്‌ടിക്കലാണിതിന്റെ ലക്ഷ്യം. ഇത്‌ മോദി രണ്ടാമത്‌ അധികാരത്തിൽ വന്നതുമുതൽ ഇത്തരം നീക്കങ്ങൾ നാം കണ്ടതാണ്‌.

ഗോസംരക്ഷണ നിയമം, പൗരത്വ നിയമ ഭേദഗതി, ലൗജിഹാദ്‌ എല്ലാം ഈ ലക്ഷ്യത്തിലായിരുന്നു. ജമ്മു കശ്‌മീർ വിഭജിച്ചതും ഇതിന്റെ ഭാഗമാണ്‌. ദീർഘകാലമായി തുടരുന്ന പദ്ധതിയാണ്‌. മണിപ്പുർ കത്തുകയാണ്‌. അതേപ്പറ്റി പ്രധാനമന്ത്രി മിണ്ടിയിട്ടില്ല. എന്നിട്ടാണ്‌ ഒരു കുടുംബത്തിൽ രണ്ട്‌ നിയമം പാടില്ലെന്ന്‌ പറയുന്നത്‌. സ്‌ത്രീ നീതിക്കായാണ്‌ ഈ നിയമമെന്ന്‌ പറയുന്നതും അസംബന്ധമാണ്‌. വ്യക്തിനിയമ പരിഷ്‌കരണം അതത്‌ സമുദായത്തിനകത്ത്‌ ചർച്ചചെയ്‌ത്‌ ഉണ്ടാക്കണം. ആചാരം, വിശ്വാസം, സമ്പ്രദായം ഇവ മാറ്റണമെങ്കിൽ ആ സമുദായത്തിനകത്തുനിന്ന്‌ ആവശ്യം ഉയരണം. അടിച്ചേൽപ്പിക്കലാകരുതെന്നാണ്‌ സിപിഐ എം നിലപാട്.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.