Skip to main content

രാജ്യത്തെ പുതുതലമുറയെ കേന്ദ്ര സർക്കാർ പിന്നോട്ടടിപ്പിക്കുന്നു

കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാനാണ്‌ ഡൽഹിയിലിരിക്കുന്ന ചിലരുടെ ശ്രമം. ബിജെപി എന്നാൽ സംസ്‌കാരശൂന്യരുടെ കൂട്ടമാണ്‌. ആ സാംസ്‌കാരശൂന്യത അവർ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലും അടിച്ചേൽപ്പിക്കുകയാണ്. മുഗൾഭരണവും സ്വാതന്ത്ര്യ സമരവും അടക്കം പാഠപുസ്‌തങ്ങളിൽനിന്ന്‌ ഒഴിവാക്കുന്നത്‌ ഇതിന്റെ ഭാഗമാണ്. ശാസ്‌ത്ര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മുന്നേറാൻ ശ്രമിക്കുന്നതിനുപകരം കേന്ദ്രസർക്കാർ പുതുതലമുറയെ പിന്നോട്ടടിപ്പിക്കുകയാണ്‌. ഇതിനു ബദലായി വിദ്യാഭ്യാസ മേഖലയിലടക്കം സമഗ്രപുരോഗതിക്കുള്ള ഇടപെടലാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നത്.

കൂടുതൽ ലേഖനങ്ങൾ

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ കഥാകൃത്ത് ടി പത്മനാഭന് നൽകി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ കഥാകൃത്ത് ടി പത്മനാഭന് നൽകി മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു.

കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തപാൽ വകുപ്പിൽ കേരളത്തെ തരം താഴ്ത്തുന്ന നിലപാട്

സ. ജോൺ ബ്രിട്ടാസ് എംപി

കേന്ദ്ര തപാൽ വകുപ്പ് 17.10.2025ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവിൽ ഏറ്റവും ഉയർന്ന L1 പാഴ്സൽ ഹബ്ബ് പദവിയുള്ള തിരുവന്തപുരത്തെയും, കോഴിക്കോടെയും തപാൽ വകുപ്പിന്റെ പാഴ്സൽ സെൻററുകൾ L2 പദവിയിലേക്ക് തരംതാഴ്ത്തുവാനും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ നിലവിലെ L2 പദവിയിലുള്ള പാഴ്സൽ ഹബ്ബുകൾ നിർത്

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.