Skip to main content

ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ബിജെപി വിഭജന രാഷ്ട്രീയം നടപ്പിലാക്കുന്നു

ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി ശക്തിപ്രാപിച്ച തൊഴിൽ ചൂഷണങ്ങൾക്കെതിരായ പ്രതിഷേധം മറികടക്കാൻ വലതുപക്ഷ സർക്കാരുകൾ വർഗീയതയുടെയും വിഭജനത്തിന്റെയും രീതി പ്രയോഗിക്കുകയാണ്. ലോകത്താകമാനം ഈ പ്രവണത ശക്തമാണ്‌. ഹോളിവുഡ്‌ സിനിമകൾക്ക്‌ തിരക്കഥയെഴുതുന്ന വലിയ സാഹിത്യകാരന്മാർപോലും വേതന വർധന ആവശ്യപ്പെട്ട്‌ സമരംചെയ്യുന്നു. പ്രതിഷേധങ്ങളെ മറികടക്കാൻ വലതുപക്ഷം ജനാധിപത്യ വിരുദ്ധ മാർഗങ്ങളാണ്‌ സ്വീകരിക്കുന്നത്‌. ഇന്ത്യയിൽ ഏക സിവിൽ കോഡ്‌ കൊണ്ടുവരുന്നതിന്‌ പിന്നിലും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വിഭജനലക്ഷ്യമാണുള്ളത്.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.