Skip to main content

മണിപ്പൂർ കലാപം ചർച്ച ചെയ്യണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിപിഐ എം എംപിമാർ രാജ്യസഭയിലും ലോക്സഭയിലും നോട്ടീസ് നൽകി

മണിപ്പൂർ കലാപം ചർച്ച ചെയ്യണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിപിഐ എം എംപിമാർ രാജ്യസഭയിലും ലോക്സഭയിലും നോട്ടീസ് നൽകി.

സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് സ. എളമരം കരീം, എംപിമാരായ സ. വി. ശിവദാസൻ, സ. ജോൺ ബ്രിട്ടാസ്, സ. എ എ റഹീം എന്നിവരാണ് രാജ്യസഭയിൽ സഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിന് ചട്ടം 267 പ്രകാരം സഭാ നടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കലാപത്തെ കുറിച്ച് അന്വേഷിക്കാൻ ജുഡീഷണൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും പ്രധാനമന്ത്രി ഇതിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സ. എ എം ആരിഫ് എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

രണ്ടുമാസത്തിലേറെയായി തുടരുന്ന കലാപത്തിൽ അനിയന്ത്രിതമായ ക്രമസമാധാന ലംഘനമാണ് റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. നിരവധി പള്ളികളും അമ്പലങ്ങളും വീടുകളും, തൊഴിൽ സ്ഥാപനങ്ങളും അക്രമത്തിൽ തകർക്കപ്പെട്ടു. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ബിജെപി ഭരണത്തിലുള്ള സംസ്ഥാന സർക്കാർ പൂർണ പരാജയമാണ്. കേന്ദ്ര സർക്കാരും നാളിതുവരെ ഫലപ്രദമായ ഒരിടപെടലും നടത്തിയില്ല. ഈ ഗുരുതര സാഹചര്യം പ്രധാനമന്ത്രിയുടെ സാനിധ്യത്തിൽ ചർച്ചചെയ്യണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും സിപിഐ എം എംപിമാർ ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.