Skip to main content

മണിപ്പൂരിലെ പെൺകുട്ടികൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ രാഷ്ട്രം ലജ്ജിച്ച്‌ തല താഴ്ത്തണം

മണിപ്പൂരിൽ നിന്നുള്ള വാർത്തകൾ ഏറെ ലജ്ജാകരമാണ്. മണിപ്പൂരിലെ പെൺകുട്ടികൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ രാഷ്ട്രം ലജ്ജിച്ച്‌ തല താഴ്ത്തണം. വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി സ്വമേധയാ ഇടപെടണം. ഇനി ഈ രാജ്യത്ത്‌ ഇത്‌ ആവർത്തിക്കരുത്‌. പെൺകുട്ടികളെനഗ്നരാക്കി നടത്തുക, സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുക, അവരെ പരസ്യമായി കൂട്ട ബലാത്സംഗം നടത്തുക, ഇവയെല്ലാം വീഡിയോ എടുത്ത്‌ പ്രദർശിപ്പിക്കുക തുടങ്ങി എന്തെല്ലാമാണ് നമ്മുടെ രാജ്യത്തു നടക്കുന്നത്‌ ? ലജ്ജിക്കണം, നമ്മുടെ രാജ്യത്തിന് ഇതിൽ പരം നാണക്കേട്‌ ഇനി എന്താ വരാനുള്ളത്‌ ? മണിപ്പൂരിലെ പെൺകുട്ടികൾക്കുണ്ടായ ദുരനുഭവം ഭരണകർത്താക്കളുടെ കണ്ണ് ഇനിയെങ്കിലും തുറപ്പിക്കുമൊ?

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.