Skip to main content

ട്രാൻസ്ജെൻഡർ സമൂഹത്തിലെ എല്ലാവർക്കും വീട് ഉറപ്പാക്കും

ട്രാൻസ്ജെൻഡർ സമൂഹത്തിലെ എല്ലാവർക്കും താമസിക്കാനുള്ള ഇടം ഉറപ്പാക്കും. തദ്ദേശ സ്ഥാപന​ങ്ങളുമായി ബന്ധപ്പെട്ട് മൂന്നുവർഷത്തിനകം ട്രാൻസ്ജെൻഡറുകൾക്ക് സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ വീട് ഉറപ്പാക്കും. ട്രാൻസ്ജെൻഡർ സമൂഹത്തിൽനിന്ന് അടിയന്തര പ്രാധാന്യത്തോടെ പരിവർത്തനം ചെയ്ത് പൊതുസമൂഹത്തിലെ പ്രധാന ശക്തികളായി മാറണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുന്ന സർക്കാർ ഇതിനകം മൂന്നരലക്ഷം പേർക്ക് വീട് നൽകി. എല്ലാവർക്കും താമസിക്കാൻ ഇടം നൽകുന്ന ആദ്യത്തെ സർക്കാരാകും നമ്മുടേത്. സംസ്ഥാനത്തെ 64,006 അതിദരിദ്ര കുടുംബത്തെ സർക്കാർ ഏറ്റെടുത്ത് ഭക്ഷണവും വീടും സൗജന്യ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്‌. അതിദരിദ്രർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണ്.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.