Skip to main content

മോദി സർക്കാർ രാജ്യത്തിന് അപകടമാണെന്ന് മാത്രമല്ല അപമാനവുമാണ്

മോദി സർക്കാർ രാജ്യത്തിന് അപകടമാണെന്ന് മാത്രമല്ല അപമാനവുമാണ്. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പോലീസിന്റെ സാന്നിധ്യത്തിൽ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നത് അത്യന്തം ഹീനവും രാജ്യത്തിനാകെ അപമാനകരവും ആയിട്ടുള്ള കാര്യമാണ്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികന്റെ ഭാര്യയാണ് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളിൽ ഒരാൾ എന്ന കാര്യം പോലും ബിജെപിയെ തെല്ലും അലട്ടുന്നില്ല. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ സന്നദ്ധരായ സൈനികരെ കുറിച്ച് നാഴികയ്ക്ക് നൂറുവട്ടം പാടിപ്പുകഴ്ത്തുന്ന ആർഎസ്എസിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നത്. 200 ലേറെ ആളുകൾ കൊലചെയ്യപ്പെടുകയും നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ലക്ഷക്കണക്കിനാളുകൾ അഭയാർഥികൾ ആക്കപ്പെടുകയും ചെയ്ത മണിപ്പൂർ കലാപം മാസങ്ങൾ നീണ്ടിട്ടും തിരിഞ്ഞുനോക്കാൻ തയാറാകാത്തയാളാണ് രാജ്യത്തിൻറെ പ്രധാനമന്ത്രി. വാർത്തകൾ പുറംലോകമറിയുന്നത് വരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാതെ നോക്കി നിന്ന പോലീസ് സംവിധാനം ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയെ അപമാനിക്കുന്ന ഒന്നായിമാറി. മനുഷ്യത്വഹീനമായ ഈ സംഭവത്തിൽ പാർലമെന്റിൽ ഒരു പ്രസ്താവന നടത്താൻ പോലും പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ഇങ്ങനെ ഒരു പ്രധാനമന്ത്രി ഈ നാടിന്റെ ശാപമാണ്. എത്ര വേഗം ബിജെപി ഭരണം അവസാനിക്കുന്നുവോ അത്രയും വേഗം നാടിന് ശാപമോക്ഷം കിട്ടും.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.