Skip to main content

ഗൾഫ് മേഖലയിലെ വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടില്ല

ഗൾഫ് മേഖലയിലെ അനിനിയന്ത്രിതമായ വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാറിന്റെയും, എംപിമാരുടെയും നിവേദനം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ എയർലൈൻസുകൾക്ക് അവരുടെ ഇഷ്ടപ്രകാരം യാത്രാ നിരക്ക് തീരുമാനിക്കാൻ കഴിയുന്നതിനാൽ കേന്ദ്രസർക്കാരിന് ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് സ. എ എം ആരിഫ് എംപിയുടെ ലോക്സഭയിലെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന സഹ വകുപ്പ് മന്ത്രി ജനറൽ ഡോക്ടർ വി കെ സിംഗ് മറുപടി നൽകി.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.