മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെയും കമീഷൻ അംഗങ്ങളെയും നിയമിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ബിൽ കമീഷന്റെ നിഷ്‌പക്ഷതയെ പൂർണമായും തകര്‍ക്കും. ഡൽഹി സർക്കാരിന്റെ അധികാരവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി അട്ടിമറിച്ചതിനു പിന്നാലെയാണ് ഈ നീക്കം. ജുഡീഷ്യറിയെ ദുർബലപ്പെടുത്തിയ ഇസ്രയേലിലെ തീവ്രവലതുപക്ഷ സർക്കാരിനെ അനുകരിക്കുകയാണ് മോദി സർക്കാര്‍.