Skip to main content

ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് കേന്ദ്രം ഉപേക്ഷിച്ച പദ്ധതികൾ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്‌ പൂർത്തിയാകുന്നു

പുതുപ്പള്ളിയിൽ മണ്ഡലത്തിന്റെ വികസനം ചർച്ച ചെയ്യാനായി ഇടതുമുന്നണി സ്ഥാനാർഥി യുഡിഎഫ് സ്ഥാനാർത്ഥിയെ ക്ഷണിച്ചുവെങ്കിലും യുഡിഎഫ് അതിനെ പരിഹസിക്കുകയും ഒഴിഞ്ഞു മാറുകയുമായിരുന്നു. ഒടുവിൽ വികസനം ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെസി വേണുഗോപാൽ തന്നെ വന്നതിൽ ഏറെ സന്തോഷം തോന്നുന്നു. ജനാധിപത്യ സംവാദങ്ങളുടെ പ്രാധാന്യം കേരളത്തിലെ യുഡിഎഫ് നേതാക്കൾക്ക് ഇനിയെങ്കിലും ബോധ്യമാകുമെന്നു കരുതാം.

പുതുപ്പള്ളിയിലെ വികസനത്തെക്കുറിച്ചു ചർച്ച ചെയ്യാൻ വന്ന കെസി വേണുഗോപാലിന് എറണാകുളം ജില്ലയിലെ കാര്യങ്ങൾ പറഞ്ഞു പോകേണ്ടി വന്നതു തന്നെ പുതുപ്പള്ളിയിലെ വികസനമുരടിപ്പ്‌ അദ്ദേഹത്തിനും ബോധ്യമുള്ള കാര്യമാണ് എന്ന് വ്യക്തമാണ്. നെടുമ്പാശേരി എയർപോർട്ടുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ സൈബർ വിഭാഗം കാലങ്ങളായി പ്രചരിപ്പിക്കുന്ന നുണയാണ് ഒരു ദേശീയനേതാവ് ഏറ്റുപിടിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരി എയർപോർട്ട് നിർമാണത്തിന് ഇടതുപക്ഷം എതിരായിരുന്നുവെന്നൊക്കെ പ്രചരിപ്പിക്കും മുൻപ് അക്കാലത്തെ നിയമസഭാ രേഖകളെങ്കിലും കെസി വേണുഗോപാൽ പരിശോധിക്കേണ്ടതായിരുന്നു.

1999 മെയ് 25ന് ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിന്റെ നിർമാണ ആലോചനകൾക്ക് തുടക്കമാകുന്നത് 1993ലാണ്. 1991-1996 കാലയളവിൽ നെടുമ്പാശ്ശേരി ഉൾപ്പെടുന്ന വടക്കേക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് ഇടതുപക്ഷമായിരുന്നു, മുൻമന്ത്രി എസ് ശർമയായിരുന്നു അവിടെ നിന്നുള്ള എംഎൽഎ. എയർപോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് എംഎൽഎ എന്ന നിലയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ നിയമസഭാ രേഖകളിലുണ്ട്. രണ്ടു പ്രധാനപ്പെട്ട സബ്മിഷനുകളാണ് അദ്ദേഹം അതുമായി ബന്ധപ്പെട്ട് സഭയിൽ കൊണ്ടുവന്നത്. ഒന്ന് 1993 ജൂൺ 26നും മറ്റൊന്ന് 1996 മാർച്ച് 13നും.

ഒന്നാമത്തെ സബ്മിഷനിൽ എയർപോർട്ട് വരുന്നതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതോടൊപ്പം ഭൂമി വിട്ടുനൽകുന്നവരെ വിശ്വാസത്തിലെടുത്ത് എയർപോർട്ട് നിർമാണപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നാണ് പറഞ്ഞത്.

രണ്ടാമത്തെ സബ്മിഷൻ വരുന്നത് സ്ഥലമെടുപ്പ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ്. അപ്പോഴും ഭൂമിവിട്ടുനൽകിയവർക്ക് മതിയായ വിലനൽകി എയർപോർട്ട് നിർമാണം മുന്നോട്ടു പോകണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമല്ല. ഇടതുമുന്നണിയിലെ എംഎൽഎമാർ സഭയിൽ ഉന്നയിക്കുന്നത് ഇടതുമുന്നണിയുടെ പൊതുവായ അഭിപ്രായത്തിന്റെ ഭാഗമായുണ്ടാകുന്ന ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ.

നിയമസഭാരേഖകളുള്ള വിഷയങ്ങളിൽ പോലും നുണപ്രചരിപ്പിച്ചു അപഹാസ്യമാകാൻ വേണുഗോപാലിനെപ്പോലുള്ളവർ തയ്യാറാകരുതെന്നാണ് വിനയത്തോടെയുള്ള അഭ്യർത്ഥന. രണ്ട് ചോദ്യങ്ങൾ. ഒന്ന്, ശ്രീ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തിലെ ദേശീയപാത നിർമ്മാണം ഭൂമി ഏറ്റെടുക്കാൻ കഴിയാതെ കേന്ദ്രസർക്കാർ ഉപേക്ഷിച്ചില്ലേ? ഇപ്പോൾ എങ്ങനെയാണ് യുദ്ധാകാലാടിസ്ഥാനത്തിൽ ദേശീയപാത നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്? രണ്ട്, കൂടംകുളത്തുനിന്നു പുതുപ്പള്ളി വഴിയുള്ള പവർ ഹൈവേ നിർമ്മാണം ശ്രീ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടക്കുയായിരുന്നില്ലേ? ഇപ്പോൾ അത് എങ്ങനെ പൂർത്തിയായി?

എന്തായാലും വികസനം ചർച്ചചെയ്യാൻ തുടങ്ങിയ സ്ഥിതിക്ക് നമുക്ക് പുതുപ്പള്ളിയിലെ വികസനത്തെക്കുറിച്ചു കൂടി ചർച്ചചെയ്യാം. കെസി വേണുഗോപാൽ എറണാകുളവും കൊല്ലവുമൊക്കെവിട്ട് പുതുപ്പള്ളിയിലേക്ക് തന്നെ ചർച്ചയെകൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ക്ഷേമപെൻഷൻ എന്നീ മേഖലകളിൽ ശ്രീ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ കേരളത്തിലെ മറ്റു പ്രദേശങ്ങളെപ്പോലെ തന്നെ എത്രയോ വലിയ കുതിച്ചു ചാട്ടമാണ് ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുള്ളത്. എന്തുകൊണ്ടാണ് ഈ വ്യത്യാസമെന്നു വിശദീകരിക്കാൻ കഴിയുമോ?

ആ ചർച്ചയിലേക്ക് വരാനാണ് ജയ്ക്ക് എതിർസ്ഥാനാർഥിയോട് അഭ്യർത്ഥിച്ചത്. നിർഭാഗ്യവശാൽ അദ്ദേഹമോ അദ്ദേഹത്തിന്റെ മുന്നണി നേതാക്കളോ അതിനു തയ്യാറായില്ല എന്നു മാത്രമല്ല, രമേശ്‌ ചെന്നിത്തല അത് ഇടതുപക്ഷത്തിന്റെ ഒരു ട്രാപ്പ് ആണെന്നുപോലും പറഞ്ഞു. ഒരു നാടിന്റെ വികസനവിഷയങ്ങൾ ചർച്ച ചെയ്യുന്നത് എങ്ങനെയാണ് ട്രാപ്പ് ആകുന്നതെന്നു മനസിലാകുന്നില്ല. നാലാംകിടക്കാരോട് സംവാദത്തിനില്ല എന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതും അത്ഭുതകരമായിരുന്നു. അവരുടെ ഈ വിഷയത്തിലുള്ള അരക്ഷിതാവസ്ഥ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഏതായാലും നാലാംകിടക്കാരോട് സംവാദത്തിന് കെസി വേണുഗോപാൽ വന്നതിൽ സന്തോഷമുണ്ട്.

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.