Skip to main content

കുത്തക ടയർ കമ്പനികൾ റബർ കർഷകരെ വഞ്ചിച്ചുണ്ടാക്കിയ കോടികൾ പിഴയായി കർഷകർക്ക് മടക്കി നൽകണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസ്‌ തയ്യാറാണോ?

കുത്തക ടയർ കമ്പനികൾ റബർ കർഷകരെ വഞ്ചിച്ചുണ്ടാക്കിയ കോടികൾ പിഴയായി ഈടാക്കണമെന്നാണ് കോമ്പറ്റീഷൻ കമീഷൻ ഉത്തരവ്. 622 കോടി രൂപയാണ്‌ എംആർഎഫിന്‌ പിഴയിട്ടത്‌. ഇവരടക്കം ടയർ കുത്തകകൾ കർഷകരെ വഞ്ചിച്ചതിന്‌ പിഴ ഈടാക്കി കർഷകർക്ക്‌ മടക്കിനൽകണമെന്ന് ഒരേ സ്വരത്തിൽ പറയണം. അതിനു കോൺഗ്രസ്‌ തയ്യാറാണോ?

ടയർ കമ്പനികളെ നിയന്ത്രിക്കുന്ന കോമ്പറ്റീഷൻ കമീഷൻ കൊള്ളലാഭം കൊയ്യുന്നവയുടെ വഞ്ചന കണക്കുസഹിതമാണ്‌ തുറന്നുകാട്ടിയത്‌. പ്രധാന ടയർ കമ്പനികൾ 1,788 കോടി പിഴയടയ്‌ക്കാനായിരുന്നു ഉത്തരവ്‌. അവർ അപ്പീലിനുപോയി. നാഷണൽ കമ്പനി ട്രിബൂണൽ ആ വിധി അസ്ഥിരപ്പെടുത്തി. എന്നാൽ കമീഷൻ സുപ്രീംകോടതിയെ സമീപിച്ചു.

നല്ല വരുമാനമുണ്ടായിരുന്ന റബർ മേഖലയെ തകർത്തത്‌ കോൺഗ്രസ്‌ കൊണ്ടുവന്ന ആസിയൻ കരാറാണ്‌. അരലക്ഷം കോടിയിലധികം വരുമാന നഷ്‌ടമാണ്‌ റബർ മേഖലയ്‌ക്കുണ്ടായത്‌. കരാറിന്റെ നേട്ടം കുത്തക ടയർ കമ്പനികൾക്കു മാത്രമാണ്‌. കിലോയിൽ നൂറു രൂപയുടെ കുറവുവന്നപ്പോൾ പ്രതിവർഷം 7,000 കോടിയുടെ നഷ്‌ടമാണുണ്ടാകുന്നത്‌. ആസിയൻ കരാർ മൂലം കുടുംബത്തിനും നാടിനുമുണ്ടായ നഷ്ടം മനസ്സിലാക്കണം. 22 ശതമാനത്തോളം റബർ കൃഷിയുണ്ടായിരുന്ന നാടാണിത്‌. 5,57,000 ലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനം.

അന്നേ ആസിയൻ കരാറിന്റെ ദോഷം എൽഡിഎഫ്‌ പറഞ്ഞു. ഈ കരാർ നാണ്യവിളകളുടെ ഘാതകനാണെന്ന്‌ എൽഡിഎഫ്‌ മുന്നറിയിപ്പ്‌ തന്നിരുന്നു. കരാർ ഒപ്പിട്ടത്‌ തെറ്റാണെന്ന്‌ കോൺഗ്രസും ഒപ്പമുള്ളവരും സമ്മതിക്കുമോ? തെറ്റുതിരുത്തി കരാർ റദ്ദുചെയ്യണമെന്ന്‌ കേരളത്തിന്‌ ഒന്നിച്ച്‌ ആവശ്യപ്പെടാം.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.