സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും അടിച്ചമർത്തലുകൾക്കെതിരെ സമര കേരളം നൽകിയ എക്കാലത്തെയും ജ്വലിക്കുന്ന പ്രതിരോധമായിരുന്നു പുന്നപ്ര-വയലാർ. രണധീരരുടെ സ്മരണകളിരമ്പുന്ന മണ്ണിൽ പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന്റെ 77-ാം വാർഷിക വാരാചാരണത്തിന്റെ ഭാഗമായുള്ള പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.