Skip to main content

അസംബന്ധങ്ങൾ പറയുന്ന വി മുരളീധരൻ ജനങ്ങളോട്‌ മാപ്പുപറയണം

ദേശീയപാത ഉദ്ഘാടന പരിപാടിയിൽ പറഞ്ഞ അസംബന്ധങ്ങൾക്ക് കേന്ദ്രസഹമന്ത്രി വി മുരളീധരൻ ജനങ്ങളോട്‌ മാപ്പ് പറയണം. ബിജെപിയുടെ സൈബർ ഇടങ്ങളിലെ പരാമർശങ്ങൾ പൊതുവേദികളിൽ വീശുന്നത് കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ല. കാസർകോട്ട് ദേശീയപാതകളുടെ ഉദ്ഘാടന ചടങ്ങിൽ മുരളീധരൻ നടത്തിയത്‌ കേന്ദ്രമന്ത്രി ഒരിക്കലും പറയാൻ പാടില്ലാത്തതാണ്.

അരിക്കൊമ്പൻ റോഡ് എന്ന പേരിൽ അറിയുന്ന മൂന്നാർ ഗ്യാപ്പ് റോഡ്‌ പൂർത്തീകരിച്ചത് താൻ ഫേസ്ബുക്കിൽ ഇട്ടു എന്നായിരുന്നു പരിഹാസം. ഈ റോഡിന്റെ ഡിപിആർ തയ്യാറാക്കിയത്‌ സംസ്ഥാനസർക്കാരാണ്. റോഡ്‌വികസനത്തിന്‌ ഒന്നര ഹെക്ടർ വനഭൂമി ഏറ്റെടുത്ത് നൽകിയതും പകരം വനവൽക്കരണത്തിന് ഭൂമി കൈമാറിയതും സംസ്ഥാന സർക്കാരാണ്‌. പ്രവൃത്തി പൂർത്തീകരിച്ചത് കേരള പിഡബ്ല്യുഡിക്ക്‌ കീഴിലുള്ള എൻഎച്ച്‌ വിഭാഗവും. ഈ വസ്തുതകൾ കേന്ദ്രമന്ത്രി മനസിലാക്കണം.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.