Skip to main content

പാവപ്പെട്ടവന്റെ സമ്പത്തെടുത്ത് പണക്കാരന് കൊടുക്കുന്നതാണ് മോദിയുടെ ഗ്യാരണ്ടി

പാവപ്പെട്ടവന്റെ സമ്പത്തെടുത്ത് പണക്കാരന് കൊടുക്കുന്നതാണ് മോദിയുടെ ഗ്യാരണ്ടി. ഏതു വിധത്തിലും കുത്തകകളെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ നയം. അതിനെതിരെ ഉയരുന്ന ബഹുജന സമരങ്ങളെ വര്‍ഗീയത ഉപയോഗിച്ച് പരാജയപ്പെടുത്താനും ജനങ്ങളില്‍ മതവികാരം വളര്‍ത്തി രാജ്യത്ത് സംഘര്‍ഷം സൃഷ്ടിച്ച് അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് ശ്രമം. ജനദ്രോഹ നയങ്ങളുമായി മുന്നോട്ടുപോകുന്ന മോദി സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. മോദിക്ക് പൂമാലയും പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ സമരാഗ്‌നിയും. ഇടതുപക്ഷ സര്‍ക്കാരിനെ ഏതു വിധത്തിലും തകര്‍ക്കുകയാണ് ലക്ഷ്യം. അത് കേരളത്തില്‍ നടക്കില്ല.

ഇന്നത്തെ കോണ്‍ഗ്രസ് നാളെ ബിജെപിയാണ്. രാജ്യത്തിന്റെ എല്ലാ മേഖലയിലും ദിവസവും നമ്മളിത് കാണുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ കൃത്യമായി ഉന്നയിക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ തികച്ചും പരാജയപ്പെട്ടു. മാധ്യമങ്ങളുടെ സഹായത്തോടെ കള്ളപ്രചാരണം നടത്തി ഒരു വിഭാഗം ജനങ്ങളെയെങ്കിലും സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ സാധിക്കുമോയെന്നാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.