Skip to main content

പ്രത്യയശാസ്ത്ര ഉൾക്കാഴ്ച്ചയും സാമൂഹ്യവീക്ഷണവും ഇല്ലാത്തതുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ആരുവിളിച്ചാലും കൂടെപ്പോകുന്നത്

ആർഎസ്എസിന്റെയും കോർപറേറ്റ് മുതലാളിമാരുടെയും വമ്പൻ പദ്ധതികളാണ് നരേന്ദ്ര മോദി നടപ്പാക്കുന്നത്. സിഎഎ നിയമം വേഗത്തിൽ നടപ്പാക്കുന്നത് ആർഎസ്എസ് പദ്ധതിയാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയും 50 വർഷംകൊണ്ട് ലോകം തന്നെ വെട്ടിപ്പിടിക്കുകയുമാണ് ആർഎസ്എസിന്റെ മറ്റൊരു പദ്ധതി. ഇനിയും ഇവർ അധികാരത്തിൽ വന്നാൽ തെരഞ്ഞെടുപ്പ് ഓർമയാകും. ബിജെപിയെ തകർക്കാൻ എല്ലാ സംസ്ഥാനങ്ങളിലും പതിനായിരക്കണക്കിന് യുവാക്കൾ രംഗത്തുവരണം. ബിജെപിയെ എതിർക്കാൻ കോൺഗ്രസിന് ആകുന്നില്ല. പ്രത്യയശാസ്ത്ര ഉൾക്കാഴ്ചയും സാമൂഹ്യ വിക്ഷണവും കോൺഗ്രസിനില്ല. ഇത് രണ്ടുമില്ലാത്തത് കൊണ്ടാണ് ആരുവിളിച്ചാലും കോൺഗ്രസ് നേതാക്കൾ കൂടെപ്പോകുന്നത്. രാഷട്രീയ തട്ടിപ്പാണ് ഇലക്ടറൽ ബോണ്ട്. ഇടതുപക്ഷത്തിൻ്റെ സുതാര്യത ഇതിലൂടെ തുറന്നുകാട്ടപ്പെട്ടു. ഇടതുപക്ഷ പാർടികൾക്ക് മാത്രമേ വർഗീയ ശക്തികളെ തടയാനാകൂ. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിൻ്റെ പ്രതിനിധികൾ പാർലമെന്റിൽ എത്തണം.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.