Skip to main content

ശബരിമലയിലെത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കും, രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ല

ശബരിമലയിലെത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കും. ശബരിമലയിൽ വരുന്ന ഒരു തീർത്ഥാടകനും തിരിച്ചു പോകേണ്ടി വരില്ല, ഭക്തരുടെ സുഗമമായ ദർശനത്തിന് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കും. തീര്‍ത്ഥാടകരുടെ പ്രതിദിന എണ്ണം 80,000ന് മുകളില്‍ പോകാതെ ക്രമീകരിക്കേണ്ടത് തീര്‍ത്ഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. സ്പോട്ട് ബുക്കിങ്ങിന് പകരം ക്രമീകരണം ഏർപ്പെടുത്തും. വിവിധ ഇടത്താവളങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ഒരുക്കും. ഭക്തരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കും. ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തി കലാപമുണ്ടാക്കാൻ ആരെയും അനുവദിക്കില്ല, ഭക്ത ജനങ്ങളുടെ സുരക്ഷമാത്രമാണ് സർക്കാർ ലക്ഷ്യം.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ്

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോളിസി തയ്യാറാക്കുന്നു

സ. പി രാജീവ്

ജെനറേറ്റീവ് എ ഐ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചത് കേരളമാണ്. ഐബിഎമ്മുമായി ചേർന്ന് നടത്തിയ ഈ പരിപാടി ആയിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ആദ്യ പ്രചരണപരിപാടി.

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന

സ. പിണറായി വിജയൻ

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയാണ് നടത്തുന്നത്.