ചരിത്രത്തിലാദ്യമായി കേരളത്തിലെ ഒരു വ്യവസായ വകുപ്പ് പദ്ധതിക്ക് ദേശീയ അംഗീകാരം ലഭിക്കുന്നത് ഈ സർക്കാരിന് കീഴിലാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം വ്യവസായവകുപ്പ് കൊണ്ടുവന്ന സംരംഭകവർഷം പദ്ധതിയാണ് എം എസ് എം ഇ മേഖലയിൽ ദേശീയതലത്തിലെ തന്നെ ബെസ്റ്റ് പ്രാക്റ്റീസായി പ്രഖ്യാപിക്കപ്പെട്ടത്. പ്രധാനമന്ത്രി കൂടി പങ്കെടുത്ത യോഗത്തിൽ നമ്മൾ നേടിയ ഈ അംഗീകാരം തുടർന്നുള്ള വർഷങ്ങളിലും സംരംഭകവർഷം മികവോടെ തുടരുന്നതിന് സഹായകമായി. പദ്ധതിയിലൂടെ കേരളത്തിൽ 3.3 ലക്ഷത്തോളം സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഇതിലൂടെ 21099 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തിക്കുന്നതിനും നമുക്ക് സാധിച്ചു. കേരളത്തിൽ തന്നെ 7 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ നമുക്ക് സാധിച്ചു.
