Skip to main content

സംസ്കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാൻ ഉസ്താദ് സക്കീർ ഹുസൈന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സംസ്കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീർ ഹുസൈൻ. ഇന്ത്യൻ ക്ലാസിക്കൽ സംഗീത പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും അപാരമായ സിദ്ധിയും സക്കീർ ഹുസൈനെ അനുപമനായ സംഗീതജ്ഞനാക്കി മാറ്റി. അതോടൊപ്പം ലോകസംഗീതവും അതിലെ സമകാലിക ഭാവുകത്വങ്ങളും തന്റെ കലയിൽ അദ്ദേഹം വിലയിപ്പിക്കുകയും അനുവാചകരെ നിരന്തരം വിസ്മയിപ്പിക്കുകയും ചെയ്തു. രാജ്യത്തിന് അഭിമാനം പകരുന്ന ഗ്രാമി ഉൾപ്പെടെയുള്ള അന്തർദ്ദേശിയ പുരസ്കാരങ്ങൾ നിരവധി തവണ അദ്ദേഹത്തെ തേടിയെത്തി. സക്കീർ ഹുസൈന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ഭഗത് സിങ്ങിനെയും ഇസ്ലാമികതീവ്രവാദത്തെയും ഒരേതട്ടിൽ നിർത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം രാജ്യത്തെ തകർക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾക്ക്‌ കരുത്തേകാനേ സഹായിക്കുകയുള്ളൂ

സ. പുത്തലത്ത് ദിനേശൻ

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതി രക്തസാക്ഷിത്വംവരിച്ച ഭഗത് സിങ്ങിനെപ്പോലെയാണ് ഇസ്ലാമിക തീവ്രവാദികളുമെന്ന ആശയമാണ് ജമാ അത്തെ ഇസ്ലാമിയുടെ പ്രചാരണക്കാർ ഏറ്റെടുത്തിരിക്കുന്നത്.

സിപിഐ എം ശ്രീകൃഷ്ണപുരം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും സ. കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

സിപിഐ എം ശ്രീകൃഷ്ണപുരം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

തബലയിലെ വിശ്വവിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തബലയിലെ വിശ്വവിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ലോകമാകെയുള്ള സംഗീത ആസ്വാദകരെ ത്രസിപ്പിച്ച ഇന്ത്യയുടെ പ്രിയ സംഗീതജ്ഞനാണ് വിടപറഞ്ഞത്. തബലയില്‍ മാസ്‌മരികമായ വേഗത്തിൽ ഒരുക്കുന്ന വിസ്മയകരമായ സംഗീത വിരുന്ന് അദ്ദേഹത്തിന് ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ചു.