Skip to main content

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്. ക്ഷേമ പെൻഷനടക്കം എല്ലാ ആനുകൂല്യങ്ങളും വർധിപ്പിച്ചു. കാലാനുസൃതമായി ഇനിയും അതിൽ വർധനകളുണ്ടാവണം.
കേരളത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാനും അതിലൂടെ വർഗീയശക്തികളെ അകറ്റിനിർത്താനുമുള്ള അവസരംകൂടിയാണിത്‌.
തദ്ദേശഭരണ സ്ഥാപപനങ്ങളെ എന്നും ശക്തിപ്പെടുത്തിയത്‌ എൽഡിഎഫ്‌ സർക്കാരുകളാണ്‌. അധികാരം താഴേത്തട്ടിലേക്ക്‌ വിട്ടുകൊടുക്കാൻ മടിയുള്ള അവർ തെരഞ്ഞെടുക്കപ്പെട്ട ഭരണമസിതികളെ പിരിച്ചുവിട്ടിട്ടുമുണ്ട്‌. ജില്ലാ ക‍ൗൺസികളെ പിരിച്ചുവിട്ട്‌ ഉദ്യോഗസ്ഥ ഭരണമേർപ്പെടുത്തിയവരാണ്‌ യുഡിഎഫ്‌. തദ്ദേശസ്ഥാപനങ്ങൾക്ക്‌ ഫണ്ട്‌ അനുവദിക്കുന്നതിലും കടുത്ത അലംഭാവമായിരുന്നു. ഇത്‌ പ്രാദേശികവികസനത്തിന്‌ വലിയ തടസ്സമായിരുന്നു. ഇതിനു മാറ്റംവരുത്തിയ സർക്കാരാണ്‌ കേരളത്തിലുള്ളത്‌. കെ സ്‌മാർട്ട്‌, ഡിജി കേരളവും ഹരിതകർമസേനയുമെല്ലാം തദ്ദേശഭരണ സ്ഥാപനങ്ങളിൽ വരുത്തിയ മുന്നേറ്റം വളരെ പ്രധാനമാണ്‌. ഇതിനു തുടർച്ചയുണ്ടാകണം.
പാവപ്പെട്ടവരെ ചേർത്തുപിടിച്ചും ക്ഷേമവഴികളിൽ ചരിത്രം തീർത്തു. കിഫ്‌ബി വഴി ഒരു ലക്ഷം കോടി രൂപയുടെ പശ്‌ചാത്തല വികസനമുണ്ടായി. സ്‌കൂളുകളും ആശുപത്രികളും റോഡുകളും പാലങ്ങളും എല്ലാം മികച്ചനിലയിലായി. അസാധ്യമായത്‌ ഒന്നുമില്ല എന്ന്‌ ആവർത്തിച്ച്‌ തെളിയിച്ചുകൊണ്ടിരിക്കുന്നു‌. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനകവാടമായി മാറിയത്‌ അതിനാലാണ്‌. വർഗീയശക്തികൾക്കെതിരെയുള്ള നിലപാട്‌ ആവർത്തിക്കണം. ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചുള്ള യുഡിഎഫിന്റെ നീക്കം മതനിരപേശഷ കേരളത്തിന്‌ വലിയ അപകടമുണ്ടാക്കും. മറു ഭാഗത്ത് തീവ്രഹിന്ദുത്വ അജണ്ഡയുമായി ആർഎസ്എസും ബിജെപി യും കേരളത്തിലെ സൗഹാർദ അന്തരീക്ഷം തന്നെ തകർക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ രണ്ടിനെയും ജാഗ്രതയോടെ കാണണം.
എൽഡിഎഫ്‌ അണിനിരത്തിയിരിക്കുന്ന സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും വോട്ടർമാരോട്‌ അഭ്യർഥിക്കുന്നു.

 

കൂടുതൽ ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.