കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യനായ സംഘാടകനും അടിസ്ഥാന വർഗ്ഗത്തിന്റെ ഉജ്ജ്വല നേതൃത്വവുമായിരുന്ന സഖാവ് അഴീക്കോടൻ രാഘവന്റെ രക്തസാക്ഷി ദിനമാണിന്ന്. അമ്പത്തിയൊന്നു വർഷങ്ങൾക്ക് മുൻപാണ് രാഷ്ട്രീയ എതിരാളികൾ സഖാവിന്റെ ജീവനെടുത്തത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യനായ സംഘാടകനും അടിസ്ഥാന വർഗ്ഗത്തിന്റെ ഉജ്ജ്വല നേതൃത്വവുമായിരുന്ന സഖാവ് അഴീക്കോടൻ രാഘവന്റെ രക്തസാക്ഷി ദിനമാണിന്ന്. അമ്പത്തിയൊന്നു വർഷങ്ങൾക്ക് മുൻപാണ് രാഷ്ട്രീയ എതിരാളികൾ സഖാവിന്റെ ജീവനെടുത്തത്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്. ഏവർക്കും പ്രിയപ്പെട്ട അഴീക്കോടൻ സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 51 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23നു രാത്രിയായിരുന്നു ആ കിരാതകൃത്യം നടന്നത്.
പുതിയ പാര്ലമെന്റ് മന്ദിരത്തില് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര പാര്ലമെന്ററി കാര്യ മന്ത്രി പ്രല്ഹദ് ജോഷിക്ക് കത്ത് നൽകി.
സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇഡി അന്വേഷണം കരുവന്നൂർ ബാങ്ക് കേസിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎക്കെതിരെ കള്ള തെളിവുണ്ടാക്കാൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇഡിയുടെ അത്തരം ശ്രമങ്ങൾക്ക് നിന്നുകൊടുക്കുവാൻ കഴിയില്ല.
കേരള സമൂഹത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്കും സാമൂഹ്യ പുരോഗതിക്കും രാഷ്ട്രീയ ബോധ്യങ്ങൾക്കും പുതിയ വഴി നൽകിയ ദാർശനിക വിപ്ലവമായിരുന്നു ശ്രീനാരായണഗുരു. വിഭാഗീയതയും സങ്കുചിതത്വവും തൊട്ടുകൂടായ്മയും തീവ്രമായി പ്രവർത്തിച്ച സമൂഹത്തെ പുനർചിന്തനം നടത്തി മനുഷ്യത്വപൂർണ്ണമാക്കാനാണ് ഗുരു ശ്രമിച്ചത്.
കിഫ്ബിക്കു യുഡിഎഫിന്റെ ബദൽ എന്ത്? പ്രതിപക്ഷനേതാവിന്റെ ബദൽ കൊച്ചിന് മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര് വിമാനത്താവളം ഉള്പ്പെടെയുള്ള വന്കിട പദ്ധതികള് നടപ്പിലാക്കിയതുപോലെ ഓരോന്നിനും പ്രത്യേക കമ്പനികൾ സ്ഥാപിച്ചു വ്യവസ്ഥാപിത മാര്ഗത്തിലൂടെ വായ്പകള് സ്വീകരിച്ചു നടപ്പാക്കുകയെന്നതാണ്.
രാജ്യത്തെ 25 വയസ്സിനു താഴെയുള്ള 42.3 ശതമാനം ബിരുദധാരികളും തൊഴിൽരഹിതരാണെന്ന് പഠന റിപ്പോർട്ട്. അസിം പ്രേംജി സർവകലാശാലയുടെ സെന്റർ ഫോർ സസ്റ്റൈനബിൾ എംപ്ലോയ്മെന്റ് പുറത്തിറക്കിയ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2023" റിപ്പോർട്ടിലാണ് കണ്ടെത്തൽ.
ആധുനിക കേരളത്തിന് അടിത്തറ പാകിയ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്ഘോഷിച്ച ഗുരു കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടു.
പിണറായി വിജയൻ സര്ക്കാരിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള് ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. പിണറായി സർക്കാരിന് കീഴിൽ സംസ്ഥാനം നേടിയ പുരോഗതിയെ യുഡിഎഫും ബിജെപിയും ഭയക്കുകയാണ്.
പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ദേവസ്വം വകുപ്പ് മന്ത്രി സഖാവ് കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം വളരെ ഗൗരവമായി കാണേണ്ടതാണ്. അവിടെ നടന്ന സംഭവത്തെക്കുറിച്ച് സഖാവ് രാധാകൃഷ്ണൻ തന്നെ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല.
40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്ന സ്ഥാപനമാണ് സുപ്രീം ഡെകോർ.
സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന് ഐസിഎംആര്. അംഗീകാരം നല്കി. ലെവല് ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്ക്കാണ് അംഗീകാരം നല്കുന്നത്. ഇതിനായി എസ്ഒപി തയ്യാറാക്കും.
നാനാത്വത്തിൽ ഏകത്വമെന്നത് ഇന്ത്യയുടെ മുഖമുദ്രയാണ്. എന്നാൽ, ആ വൈവിധ്യത്തെ മോദി സർക്കാർ തകർക്കുകയാണ്. മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. വൈവിധ്യത്തിനുപകരം ഒരു രാജ്യം, ഒരു ഭാഷാ നയമാണ് മുന്നോട്ടുവയ്ക്കുന്നത്.
രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്ക്കാര് ബഹുദൂരം മുന്നോട്ടു പോയിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പത്ത് മുഴുവനും ഏതാനും കുടുംബങ്ങളുടെ സ്വത്താക്കി മാറ്റാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ തൊഴിലാളി വർഗവും മതേതര പ്രസ്ഥാനങ്ങളും യോജിച്ച പോരാട്ടത്തിന് അണിനിരക്കണം.
പ്രതിപക്ഷനേതാവ് വിഡി സതീശൻ്റെ കടുത്ത ആക്ഷേപം കിഫ്ബിയെക്കുറിച്ചാണ്. ബജറ്റിനു പുറത്തെടുത്ത തുക കടമെടുപ്പിൻ്റെ പരിധിയിൽ വരുമെന്നു പ്രതിപക്ഷം മുന്നറിയിപ്പു നൽകിയിരുന്നതാണ്.