ഇന്ത്യയിലെ മതേതര ജനാധിപത്യ ഐക്യം തകർക്കുന്ന നടപടികളാണ് ബിജെപിയും സംഘപരിവാറും നിരന്തരമായി നടത്തുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തിയത്. നിലവിലെ ബിജെപി സർക്കാർ അതിന് ഗതിവേഗം പകരുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.
