Skip to main content

കേരളത്തിന്റെ വികസനം തടയാൻ കോൺഗ്രസ് ബിജെപി അന്തർധാര

കേരളത്തിന്റെ വികസനം ഒന്നിച്ചുനിന്ന്‌ തടയാൻ കോൺഗ്രസും ബിജെപിയും തമ്മിൽ അന്തർധാരയുണ്ട്. കേന്ദ്രസർക്കാർ കേരളത്തോട്‌ നിഷേധസമീപനം സ്വീകരിക്കുമ്പോൾ കേന്ദ്രത്തിന്റെ മനസ്സിനൊപ്പമായിരുന്നു ഇവിടുത്തെ കോൺഗ്രസും യുഡിഎഫും. കേന്ദ്രഭരണത്തിലുള്ള ബിജെപിക്കൊപ്പം കോൺഗ്രസ്‌ മനസ്സും ചേരുകയായിരുന്നു. കേന്ദ്രസർക്കാരിനെതിരെ അരയക്ഷരംപോലും പറയാത്തവരാണ്‌ കേരളത്തിൽനിന്നുള്ള യുഡിഎഫ്‌ എംപിമാർ.

നാട്‌ പുരോഗതി നേടരുതെന്നാണ്‌ പ്രതിപക്ഷം ആഗ്രഹിക്കുന്നത്‌. എന്നാൽ, യുഡിഎഫ്‌ സമീപനത്തിനുള്ള മറുപടിയാണ്‌ നവകേരളസദസ്സിലെത്തുന്ന വൻ ജനക്കൂട്ടം. എന്നാൽ, കോൺഗ്രസും യുഡിഎഫും ഏകപക്ഷീയമായി ബഹിഷ്കരിക്കുകയാണ്‌. എന്തിനാണ്‌ ബഹിഷ്കരിച്ചതെന്ന്‌ അവരുടെ അണികൾക്കുപോലും മനസ്സിലായിട്ടില്ല. ബഹിഷ്കരണത്തിനുപുറമേ പലതരത്തിൽ നവകേരളസദസ്സിനെ ഇകഴ്‌ത്തിക്കാട്ടാനാണ്‌ യുഡിഎഫ്‌ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തനതുവരുമാനം 2016ൽ 26 ശതമാനമായിരുന്നത്‌ 67 ശതമാനമായി വർധിച്ചു. മൊത്തം ആഭ്യന്തര ഉൽപ്പാദനം 5.60 കോടി രൂപയായിരുന്നത്‌ 10.17 കോടിയായി വർധിച്ചു.

പ്രതിശീർഷവരുമാന പട്ടികയിൽ ഇന്ത്യയിലെ ആദ്യ അഞ്ച്‌ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. വാർഷികവരുമാനത്തിന്റ 35 ശതമാനംമാത്രമാണ്‌ കേരളത്തിന്‌ കടം. എന്നാൽ, കേന്ദ്രം വാർഷികവരുമാനത്തിന്റെ 51 ശതമാനമാണ്‌ കടമെടുക്കുന്നത്‌. കേന്ദ്ര വിവേചനത്തിനെതിരെ നാടൊന്നാകെ പ്രതികരിക്കേണ്ട ഘട്ടമാണിത്.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.