Skip to main content

ലേഖനങ്ങൾ


അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അന്വേഷിക്കണം സെബിയും കേന്ദ്രസർക്കാരും മൗനം പാലിക്കുന്നത് ദുരൂഹമാണ്

സ. സീതാറാം യെച്ചൂരി | 30-01-2023

ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അന്വേഷിക്കണം. അന്വേഷണ പുരോഗതി നിരന്തരം സുപ്രീംകോടതി നിരീക്ഷിക്കണം.

കൂടുതൽ കാണുക

ജനുവരി 30, ഗാന്ധിവധത്തിന്റെ മുക്കാൽ നൂറ്റാണ്ട്

| 30-01-2023

ദശാബ്‌ദങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യ ബ്രിട്ടീഷ്‌ കൊളോണിയൽ നുകത്തിൽനിന്ന്‌ സ്വതന്ത്രമായത്‌ 1947 ആഗസ്‌ത്‌ പതിനഞ്ചിനാണ്‌. ആറുമാസത്തിനകം രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയെ ഹിന്ദുത്വവാദികൾ വധിച്ചു. ആർഎസ്‌എസിലൂടെ ഹിന്ദുമഹാസഭയിൽ എത്തിയ ഹിന്ദുരാഷ്ട്രവാദി നാഥുറാം വിനായക്‌ ഗോഡ്‌സെ ആയിരുന്നു കൊലയാളി.

കൂടുതൽ കാണുക

ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ചില തട്ടുപൊളിപ്പൻ നിഷേധം മാത്രമാണ് അദാനി കമ്പനികളിൽ നിന്നുണ്ടാകുന്നത് ഓഹരി ഇടപാടുകൾക്കു മേൽനോട്ടം വഹിക്കുന്ന സെബി ഒരക്ഷരം മിണ്ടുന്നില്ല കേന്ദ്ര സർക്കാരിനും ഇക്കാര്യത്തിൽ മിണ്ടാട്ടമില്ല

സ. ടി എം തോമസ് ഐസക് | 29-01-2023

ഹിൻഡൻബർഗ് റിപ്പോർട്ട് കമ്പോളത്തിൽ സമീപകാലത്തെ ഏറ്റവും വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും ഓഹരി ഇടപാടുകൾക്കു മേൽനോട്ടം വഹിക്കുന്ന സെബി (Securities and Exchange Board of India) ഒരക്ഷരം മിണ്ടിയിട്ടില്ല. ഇന്ത്യാ സർക്കാരിനും മിണ്ടാട്ടമില്ല. ഇങ്ങനെ ഊരിപ്പോകാൻ ഇവർക്കാർക്കും കഴിയില്ല.

കൂടുതൽ കാണുക

അദാനി മാത്രമല്ല നരേന്ദ്ര മോദിയും ഇന്ത്യൻ കോർപ്പറേറ്റു ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിൽ കൂട്ടുപ്രതിയാണ്

സ. ടി എം തോമസ് ഐസക് | 28-01-2023

അദാനി മാത്രമല്ല, മോദിയും ഇന്ത്യൻ കോർപ്പറേറ്റു ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിൽ കൂട്ടുപ്രതിയാണ്. ഇന്ത്യയുടെ വികസനത്തിന് മോദി കണ്ടുപിടിച്ച ഉപായമാണ് ഏതാനും ആഗോള ഭീമൻ കമ്പനികളെ സൃഷ്ടിക്കുകയെന്നുള്ളത്. അവ ഇന്ത്യയെ മുന്നോട്ടു നയിക്കും. ഇതാണത്രേ കൊറിയയിൽ നടന്നത്.

കൂടുതൽ കാണുക

ക്രൈസ്തവർക്ക് നേരെയുണ്ടായ സംഘപരിവാർ ആക്രമണങ്ങൾക്ക് നേരെ കണ്ണടച്ച് ഛത്തിസ്ഗഢിലെ കോൺഗ്രസ് സർക്കാർ ആക്രമണത്തിന് ഇരയായവരുടെ ആവശ്വങ്ങൾ ഉയർത്തി സിപിഐ എം സംഘം

| 26-01-2023

1500ൽ പരം ആദിവാസി ക്രൈസ്തവർ പലായനം ചെയ്യേണ്ടി വരികയും നിരവധി വീടുകളും പള്ളികളും തകർക്കപ്പെടുകയും ചെയ്ത ഭീകരമായ ഒരു അക്രമണപരമ്പരയാണ് ഛത്തീസ്‌ഗഢിലെ വടക്കൻ ബസ്തർ പ്രദേശത്തെ ജില്ലകളായ കൊണ്ടെഗാവ്, നാരായൺപുർ, കാങ്കർ ജില്ലകളിൽ നവംബർ-ഡിസംബർ 2022, ജനുവരി 2023 മാസങ്ങളിൽ ഉണ്ടായത്.

കൂടുതൽ കാണുക

ബിജെപിയും മോദിയും ഇന്ത്യാചരിത്രത്തിലൊഴുക്കിയ ചോരപ്പുഴയുടെ ഓർമ്മപ്പെടുത്തലാണ് ബിബിസിയുടെ ഡോക്യുമെന്ററി

സ. ടി എം തോമസ് ഐസക് | 25-01-2023

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പുറത്തു വന്നതോടെ "കിളി പോയ" സ്ഥിതിയിലാണ് ബിജെപിയും സഹപരിവാരങ്ങളും. എന്തൊക്കെയാണ് പറയുന്നതെന്നോ ചെയ്യുന്നതെന്നോ ഒരു ബോധവുമില്ല.

കൂടുതൽ കാണുക

ജനുവരി 21 - സഖാവ് ലെനിൻ ദിനം

| 21-01-2023

ഇന്ന് സഖാവ് ലെനിൻ ദിനം. ലോകത്തെ വിപ്ലവസ്വപ്നങ്ങൾക്ക് നിറംപകർന്ന മഹാനായ നേതാവിന്റെ ഓർമ ദിനം. ആധുനിക മാനവിക ചരിത്ര പുരോഗതിക്ക് ലെനിൻ നൽകിയ സംഭാവന സമാനതകളില്ലാത്തതാണ്.

കൂടുതൽ കാണുക

കേരളത്തിലെ 76.13% വയോധികർക്കും പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ആർബിഐ റിപ്പോർട്ട്

സ. ടി എം തോമസ് ഐസക് | 19-01-2023

റിസർവ്വ് ബാങ്കിന്റെ സംസ്ഥാന ധനകാര്യത്തെക്കുറിച്ചുള്ള 2022-23-ലെ റിപ്പോർട്ടിലെ കേരളത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പരാമർശം സാമൂഹ്യസുരക്ഷാ പെൻഷനെക്കുറിച്ചാണ്.

കൂടുതൽ കാണുക

'കടം' കഥ ഒരു കള്ളക്കഥ

സ. ടി എം തോമസ് ഐസക് | 18-01-2023

വീണ്ടും കടപ്പേടിക്കാർ നിലവിളി തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ കടം “ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് ആർബിഐ റിപ്പോർട്ട്” എന്നതാണ് മനോരമയിലെ ഹൈലൈറ്റ്.

കൂടുതൽ കാണുക

ന്യൂനപക്ഷങ്ങൾക്കുള്ള വിദ്യാഭ്യാസസഹായങ്ങൾ വെട്ടിക്കുറക്കുന്ന മോദി സർക്കാർ പ്രവർത്തിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് എതിരായി

സ. സീതാറാം യെച്ചൂരി | 17-01-2023

ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസസഹായങ്ങൾ ഓരോന്നായി നിർത്തലാക്കുകയാണ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ.

കൂടുതൽ കാണുക

അസമത്വം വർധിക്കുന്ന ഇന്ത്യ രാജ്യത്തിന്റെ പകുതിയോളം സമ്പത്ത് ഒരു ശതമാനത്തിന്റെ കയ്യിൽ

| 17-01-2023

ഇന്ത്യയിലെ വർധിക്കുന്ന സാമ്പത്തിക അസമത്വം വ്യക്തമാക്കി ഒക്‌സ്‌ഫാം റിപ്പോർട്ട്‌. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 40 ശതമാനവും കൈവശം വയ്ക്കുന്നത് അതിസമ്പന്നരായ ഒരു ശതമാനം പേരാണ്. അതേസമയം ആകെ സമ്പത്തിന്റെ മൂന്ന്‌ ശതമാനം മാത്രമാണ് ജനസംഖ്യയുടെ പകുതിയോളം പേർ പങ്കിടുന്നത്.

കൂടുതൽ കാണുക

കടക്കെണിയെന്ന നുണ പ്രചാരണത്തിന്റെ ലക്ഷ്യം കേരളത്തിന്റെ വികസനം തടയൽ

സ. ടി എം തോമസ് ഐസക് | 16-01-2023

കേരളം കടക്കെണിയെന്ന നുണ പ്രചാരണത്തിന്റെ ലക്ഷ്യം സംസ്ഥാനത്തിന്റെ വികസനം തടയലാണ്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനൊപ്പം സംസ്ഥാനം കടക്കെണിയിലാണെന്ന് വരുത്തിത്തീർക്കാനുള്ള കേന്ദ്രസർക്കാർ പ്രചാരണം പൊതുബോധമാക്കാൻ ഒരുവിഭാഗം മാധ്യമങ്ങൾ ശ്രമിക്കുകയാണ്.

കൂടുതൽ കാണുക

ഭരണഘടന വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബഹുമാനപ്പെട്ട ഇന്ത്യൻ ഉപരാഷ്ട്രപതി ഇപ്പോൾ അതിന്റെ മേൽക്കോയ്മയെ ചോദ്യം ചെയ്യുന്നത് ഭാവിയിലേക്കുള്ള അശുഭസൂചനയാണ്

സ. സീതാറാം യെച്ചൂരി | 13-01-2023

ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരെയുള്ള ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ നിലപാട് ഭാവിയെ പറ്റിയുള്ള അപകടകരമായ അടയാളപ്പെടുത്തലാണ്. ഇന്ത്യൻ ഭരണഘടന വഴിയാണ് പാർലിമെന്റ് നിലവിൽ വന്നത്. നിയമനിർമ്മാണസഭകൾ, കോടതികൾ, എക്സിക്യൂട്ടീവ് എന്നീ ഘടകങ്ങൾക്ക് അധികാരം ലഭിക്കുന്നത് ഭരണഘടനയിൽ നിന്നാണ്, മറിച്ചല്ലാ.

കൂടുതൽ കാണുക

ജുഡീഷ്വറിയെ കീഴ്പ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് ഉപരാഷ്ട്രപതിയുടെ ജുഡീഷ്വറിക്ക് നേരെയുള്ള വിമർശനം എക്സിക്യൂട്ടീവിന്റെ കേവലം ഉപകരണമാക്കി ജുഡീഷ്വറിയെ മാറ്റി തീർക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്

സ. ഈ പി ജയരാജൻ | 13-01-2023

ജുഡീഷ്യറിയെ കീഴ്‌പ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് ഉപരാഷ്ട്രപതിയുടെ ജുഡീഷ്യറിക്ക് നേരെയുള്ള വിമർ‍ശനം. ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം പാർലിമൻ്ററി സംവിധാനത്തിന് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളതാണ്.

കൂടുതൽ കാണുക

അമിതാധികാരത്തിന്റെ സ്വരം ഇന്ത്യയിൽ ശക്തിപ്പെടുന്നു തീവ്രഹിന്ദുത്വ അജൻഡ നടപ്പാക്കാൻ പാർലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുകയാണ് ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രാജ്യം ഭരിക്കുന്നവർ താൽപര്യപ്പെടുന്നില്ല

സ. എ വിജയരാഘവൻ | 12-01-2023

രാജ്യത്ത്‌ അമിതാധികാരത്തിന്റെ സ്വരം ശക്തിപ്പെട്ടുവരികയാണ്. തീവ്രഹിന്ദുത്വ അജന്‍ഡ നടപ്പാക്കാൻ പാർലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടനയെ പരിരക്ഷിക്കേണ്ടവർതന്നെ തകർക്കാൻ ശ്രമിക്കുകയാണ്.

കൂടുതൽ കാണുക