കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് കീഴിൽ മതന്യൂനപക്ഷങ്ങൾ തുടർച്ചയായ അക്രമങ്ങൾ നേരിടുകയാണ്. പ്യൂ റിസർച്ച് സെന്റർ എന്ന അന്താരാഷ്ട്ര സ്ഥാപനത്തിന്റെ അവലോകനത്തിൽ 2020ൽ ലോകത്തിൽ ഏറ്റവും മതവിദ്വേഷം നിലനിന്നത് ഇന്ത്യയിലായിരുന്നു.
കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് കീഴിൽ മതന്യൂനപക്ഷങ്ങൾ തുടർച്ചയായ അക്രമങ്ങൾ നേരിടുകയാണ്. പ്യൂ റിസർച്ച് സെന്റർ എന്ന അന്താരാഷ്ട്ര സ്ഥാപനത്തിന്റെ അവലോകനത്തിൽ 2020ൽ ലോകത്തിൽ ഏറ്റവും മതവിദ്വേഷം നിലനിന്നത് ഇന്ത്യയിലായിരുന്നു.
റേഷൻകടകളിലൂടെയുള്ള പുഴുക്കലരി വിതരണം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ കേരളത്തിന്റ അന്നംമുട്ടിക്കുന്നു. അടുത്ത മൂന്നുമാസം വിതരണം ചെയ്യാൻ എഫ്‌സിഐയുടെ പക്കലുള്ളതിൽ 80 ശതമാനവും പച്ചരിയാണ്.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള സബ്‌സിഡി നിരക്കിലുള്ള റേഷനും ഒരുമിച്ച് തുടരണം. രണ്ടും നിലനിർത്തണം
ഒരു ദശാബ്ദംകൊണ്ട് ബാങ്കുകളിൽ നിന്നും കോർപ്പറേറ്റുകൾ കൊള്ളയടിച്ച തുക എത്ര? 2022-ലെ നിഷ്ക്രിയാസ്തികളോട് എഴുതിത്തള്ളിയ കടവും ചേർത്താൽ കിട്ടുന്ന തുക 21 ലക്ഷം കോടിയിലേറെ വരും.
ഇന്ത്യയിലെ 90 ശതമാനം റബ്ബറും ഉൽപ്പാദിപ്പിക്കുന്ന കേരളത്തിലെ റബ്ബർ കൃഷിയെ തകർക്കുന്നതിന് നീതി ആയോഗിന്റെ ഗൂഡപദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. റബ്ബർ മേഖലയ്ക്ക് പ്രോത്സാഹനം ആവശ്യമില്ലാത്തവിധം വളർന്നൂവെന്നാണ് നീതി ആയോഗിന്റെ നിരീക്ഷണം.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകൾ മുതൽക്ക് രാജ്യത്തെ കാർഷിക രംഗം കടുത്ത പ്രതിസന്ധിയിലാണ്. നവലിബറൽ നയങ്ങളുടെ ഭാഗമായി കാർഷിക രംഗത്ത് നിന്നുള്ള സർക്കാരിൻ്റെ നിരന്തരമായ പിൻമാറ്റം ഉത്പാദന ചെലവുകളിലെ വർധനവ്, വിളകളുടെ വിലയിൽ തുടർച്ചയായുള്ള ചാഞ്ചാട്ടം എന്നീ ഘടകങ്ങളുടെ ആക്കം കൂട്ടി.
കുത്തകമുതലാളിമാരെ സംരക്ഷിച്ച് നവലിബറൽ നയങ്ങൾക്ക് അനുസരിച്ചു പ്രവർത്തിച്ചുപോരുന്ന രാജ്യത്തെ കോൺഗ്രസ്, ബിജെപി സർക്കാരുകളാണ് നമ്മുടെ മലയോര ജനതയുടെ സാമ്പത്തിക അടിത്തറ തകർത്തത്.
ആർഎസ്എസിന്റെ രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നതിനായി ബിജെപി സർക്കാർ ഗവർണർമാരെ ചട്ടുകമാക്കുകയാണ്. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം ഗവർണർമാരെ ഉപകരണമാക്കുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ശിഥിലമാക്കാനും അട്ടിമറിക്കാനുമാണ് ഗവർണർമാരെ ഉപയോഗിക്കുന്നത്.
ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 76 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.
ഭരണവും അധികാരവും തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതും അതുവഴി ഭരണഘടനയുടെ ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തുന്നതും നരേന്ദ്ര മോദി സർക്കാരിന്റെ നയത്തിന്റെ മുഖമുദ്രയാണ്.
കേരളത്തിലെ റബ്ബർ കൃഷി തകർത്തേ അടങ്ങൂവെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ. 1947-ലെ റബ്ബർ ആക്ട് പിൻവലിച്ച് പകരം റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022 നിയമമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര വാണിജ്യ വകുപ്പ്. ഈ നിയമത്തിൽ റബ്ബർ ബോർഡിനെ ഒരു റബ്ബർ സ്റ്റാമ്പ് ആക്കാനേ പരിപാടി ഇട്ടിരുന്നുള്ളൂ.
സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നത നേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 21 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 18 വർഷവുമാകുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അദാനി ക്യാപിറ്റലും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന ഒരു കരാർ നോക്കിക്കേ. കൃഷിക്കാരുടെ വായ്പാ ആവശ്യങ്ങൾ പരിശോധിച്ച് വായ്പാ കരാറുകളും അദാനി ഉണ്ടാക്കും. പണം എസ്ബിഐ നൽകും. പലിശ അദാനി നിശ്ചയിക്കും. തിരിച്ചടവ് ഉണ്ടായില്ലെങ്കിൽ 80 ശതമാനം എസ്ബിഐക്കു നഷ്ടം.
കർഷക- തൊഴിലാളി ഐക്യസമരം ശക്തമായി തുടരുന്നതിനൊപ്പം ഹിന്ദുത്വ കോർപറേറ്റ് കൂട്ടുകെട്ടിനെ ജനങ്ങൾക്കിടയിൽ തുറന്നു കാണിക്കണം. സംഘപരിവാറിന്റെ രാഷ്‌ട്രീയസമീപനവും തുറന്നുകാണിക്കണം.
ഭരണഘടനാമൂല്യങ്ങളെ പൂർണമായും തച്ചുതകർത്ത് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്എസ് അജണ്ട തീവ്രതയോടെ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കോൺഗ്രസ് ഭരണത്തിലും ഭരണഘടന വെല്ലുവിളി നേരിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ അത് കണ്ടതാണ്. എന്നാൽ, ഇന്ന് ഭരണഘടന പൂർണമായും ഇല്ലാതാക്കാനാണ് ശ്രമം.