Skip to main content

പുഴുക്കലരി വിതരണം മുടക്കി കേന്ദ്രം

റേഷൻകടകളിലൂടെയുള്ള പുഴുക്കലരി വിതരണം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ കേരളത്തിന്റ അന്നംമുട്ടിക്കുന്നു. അടുത്ത മൂന്നുമാസം വിതരണം ചെയ്യാൻ എഫ്‌സിഐയുടെ പക്കലുള്ളതിൽ 80 ശതമാനവും പച്ചരിയാണ്‌.

രണ്ടുമാസമായി കേന്ദ്ര അരിവിഹിതത്തിൽ 10 ശതമാനം മാത്രമാണ്‌ പുഴുക്കലരി ലഭിക്കുന്നത്‌. കഴിഞ്ഞ ഒരു വർഷമായി 50 ശതമാനം പച്ചരി ലഭിച്ചിടത്ത് ഇപ്പോൾ 90 ശതമാനം ആണ് ലഭിക്കുന്നത്. കേന്ദ്രസർക്കാർ ഘട്ടംഘട്ടമായി പുഴുക്കലരി വിഹിതം കുറയ്‌ക്കുകയായിരുന്നു. നവംബറിലെ വിഹിതത്തിൽ പുഴുക്കലരി കൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രഭക്ഷ്യമന്ത്രി പിയൂഷ്‌ ഗോയലിന്‌ സംസ്ഥാനം കത്തയച്ചിരുന്നു. കേരളത്തിനെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ പരിഹാരം ഉണ്ടാകണമെന്നും റേഷൻ വിഹിതത്തിന്റെ അനുപാതം 50:50 ആയി പുനഃക്രമീകരിക്കുന്നതിനു വേണ്ടിയുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതികരണമുണ്ടായില്ല.

റേഷൻകടകളിൽനിന്ന്‌ പുഴുക്കലരി കിട്ടാതാകുന്നതോടെ സാധാരണക്കാർ പൊതുവിപണിയിൽനിന്ന്‌ കൂടുതൽ വില നൽകി അരി വാങ്ങേണ്ട അവസ്ഥയാണ്‌. പൊതുവിതരണ സമ്പ്രദായം വഴിയുള്ള പുഴുക്കലരിയുടെ വിതരണം മുടങ്ങിയത് കാരണം പൊതുമാര്‍ക്കറ്റില്‍ അരിവില കുത്തനെ ഉയരുകയാണ്. സംസ്ഥാനത്ത്‌ പുഴുക്കലരിക്ക്‌ ഒരുമാസത്തിനിടയിൽ നാലുമുതൽ പത്തുരൂപ വരെയാണ്‌ വർധിച്ചത്‌.

നിലവിൽ മുൻഗണനാവിഭാഗത്തിന്‌ (മഞ്ഞ കാർഡ്‌) 30 കിലോ അരിയും നാല്‌ കിലോ ഗോതമ്പും ഒരുകിലോ ആട്ടയുമാണ്‌ റേഷനായി നൽകുന്നത്‌. ഇതിൽ പകുതിയിലധികം പച്ചരിയാണ്‌. പിങ്ക്‌ കാർഡുകാർക്ക്‌ ലഭിക്കുന്ന പുഴുക്കലരി അളവും കുറഞ്ഞു. പ്രധാനമന്ത്രി ഗരീബ്‌ കല്യാൺ അന്നയോജന (പിഎംജികെവൈ) പദ്ധതി പ്രകാരമുള്ള അഞ്ചുകിലോ അരിയിൽ ഒരുകിലോ മാത്രമാണ്‌ പുഴുക്കലരി. കഴിഞ്ഞ മൂന്നു മാസമായി കേരളത്തിൽ 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗത്തിന് നൽകാനുള്ള ഗോതമ്പും കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല.

കോവിഡ്‌ കാലത്ത്‌ ആരംഭിച്ച പിഎംജികെവൈ പദ്ധതി പ്രകാരമുള്ള അരി വിതരണം ഈമാസം അവസാനിക്കും. മുൻപ് പിഎംജികെവൈ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള സബ്‌സിഡി നിരക്കിലുള്ള റേഷനും ലഭിച്ചരുന്നിടത്ത് ഇനിമുതൽ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള റേഷൻ മാത്രം സൗജന്യമായി വിതരണം ചെയ്യും എന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അരി വില വീണ്ടും കുതിക്കുമെന്ന്‌ ആശങ്കയുണ്ട്‌.

പുഴുക്കലരിയുടെ ലഭ്യതക്കുറവ് മൂലം അരിവാങ്ങുന്നവരുടെ എണ്ണം കുറഞ്ഞാൽ വിതരണം കുറയുന്നുവെന്നും പറഞ്ഞ് കേന്ദ്രസർക്കാരിന് അലോട്ട്മെൻറ്റിൽ കുറവ് വരുത്താൻ കാരണമാവും. കേന്ദ്രസർക്കാരിന്റെ ഈ നടപടി സാധാരണക്കാരുടെ അന്നംമുട്ടിക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.