Skip to main content

മുനയംകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 75 വർഷം തികയുന്നു.

പുത്തൻ അധികാരവർഗത്തിന്റെ മർദകവാഴ്‌ചയ്‌ക്കെതിരെ തെലങ്കാന മോഡലിൽ, ജനകീയ പോരാട്ടം രൂപപ്പെടുത്താനുള്ള അഭിവാഞ്‌ഛയുമായി മുനയൻകുന്നിൽ ഒത്തുകൂടിയ 42 കമ്യൂണിസ്റ്റ് പോരാളികളെയാണ്‌ എംഎസ്‌പിക്കാർ വളഞ്ഞുവച്ച്‌ തോക്കിന്‌ ഇരയാക്കിയത്‌. മെയ്‌ദിന പുലരിയിലെ അപ്രതീക്ഷിത ആക്രമണം ചെറുക്കുന്നതിനിടെ കമ്യൂണിസ്റ്റ് പാർടി പയ്യന്നൂർ ഫർക്കാ സെക്രട്ടറി കെ സി കുഞ്ഞാപ്പു മാസ്റ്റർ, പനയന്തട്ട കണ്ണൻ നമ്പ്യാർ, കുന്നുമ്മൽ കുഞ്ഞിരാമൻ, കെ എ ചിണ്ടപ്പൊതുവാൾ, മൊടത്തറ ഗോവിന്ദൻ നമ്പ്യാർ, പാപ്പിനിശേരി കേളു നായർ എന്നീ ആറ്‌ സഖാക്കൾ രക്തസാക്ഷികളായി. വെടിവയ്‌പിനിടയിൽ അത്ഭുതകരമായി രക്ഷപ്പെട്ട മാവില ചിണ്ടൻ നമ്പ്യാർ, മാരാങ്കാവിൽ കുഞ്ഞമ്പു എന്നിവരെ എംഎസ്‌പിക്കാർ പൈശാചികമായി മർദിച്ചുകൊന്നു. പൊലീസ് ക്രൂരതയ്‌ക്കിരയായ കോറോത്തെ അബ്ദുൾഖാദർ കണ്ണൂർ സെൻട്രൽ ജയിലിൽ മരിച്ചു. ഒമ്പത്‌ സഖാക്കളാണ് മുനയൻകുന്നിൽ രക്തസാക്ഷികളായത്.

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.