Skip to main content

കോണ്‍ഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ല

കോണ്‍ഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ല. കേരളത്തില്‍ മുഖ്യ ശത്രുവായി സിപിഐ എമ്മിനെ കാണുന്നു, അക്കാരണത്താലാണ് നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും തെലങ്കാന മുഖ്യമന്ത്രിയെയും ക്ഷണിക്കാത്തത്. എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സീതാറാം യെച്ചൂരി പങ്കെടുക്കും. പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് തിരിച്ചറിയിക്കാനാണ് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസ് സങ്കുചിത താല്‍പ്പര്യങ്ങളിലാണ് കടിച്ച് തൂങ്ങുന്നത്. ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന ധാരണയാണ് കര്‍ണാടകയിലെ വിജയത്തോടെ തിരുത്തിയത്. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് നിലനില്‍പ്പില്ല എന്നാണ് കര്‍ണാടക തെളിയിക്കുന്നത്. മോദി ഭരണത്തില്‍ ഭരണഘടനയും ജനാധിപത്യവും അപകടത്തിലാണ്.

കൂടുതൽ ലേഖനങ്ങൾ

മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും കള്ള പ്രചരണത്തിനെതിരായി സെപ്റ്റംബർ 24-ന്‌ ബഹുജന പ്രതിഷേധ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കും

ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും നേതൃത്ത്വത്തില്‍ കേരളത്തിനെതിരായും, വയനാട്‌ പുനരധിവാസത്തെ അട്ടിമറിക്കാനും, ദുരന്തബാധിതർക്ക് അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുന്നതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരായി സെപ്റ്റംബർ 24-ന്‌ ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന പ്

വയനാട്‌ ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം കേരളത്തെ സഹായിക്കാത്തത്‌ മറച്ചുപിടിക്കാനാണ്‌ മാധ്യമങ്ങളുടെ നുണ പ്രചരണം

സ. എം ബി രാജേഷ്

വയനാട്‌ ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം സഹായിക്കാത്തത്‌ മറച്ചുപിടിക്കാനാണ്‌ വ്യാജ വാർത്തയുമായി മാധ്യമങ്ങൾ ഇറങ്ങിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ്‌ ബിജെപി നേതാവിനെപ്പോലെ സംസാരിക്കരുത്

സ. ടി എം തോമസ് ഐസക്

വയനാട് ദുരന്തത്തിന്റെ നഷ്ടക്കണക്ക്‌ അധികപ്പറ്റാണെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, 2012-ൽ വരൾച്ചാദുരിതാശ്വാസമായി യുഡിഎഫ്‌ സർക്കാർ 19,000 കോടിയുടെ നഷ്ടം കണക്കാക്കിയതിന്റെ മാനദണ്ഡം വിശദീകരിക്കണം.

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’

സ. പിണറായി വിജയൻ

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിൽ. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയ്യാറല്ല എന്നുവേണം മനസ്സിലാക്കാൻ.