കെ–റെയിൽ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യും. വന്ദേഭാരതിൽ സഞ്ചരിച്ചതോടെ, കെ–റെയിലിനെ എതിർത്തവരുടെയടക്കം മനസ്സിൽ പദ്ധതി അത്യാവശ്യമാണെന്ന തോന്നൽ വന്നിട്ടുണ്ട്. പദ്ധതി അടഞ്ഞ അധ്യായമല്ലെന്നാണ് കേന്ദ്ര റെയിൽമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. വന്ദേഭാരത് ഉദ്ഘാടനത്തിന് എത്തിയപ്പോൾ അദ്ദേഹവുമായി പദ്ധതിയെക്കുറിച്ച് സംസാരിച്ചു. കേരളത്തിൽ വന്നും ചർച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ പദ്ധതിക്ക് അനുമതി നൽകേണ്ടിവരും.