വിവാദങ്ങൾ സൃഷ്ടിക്കാനും കേരളത്തിന്റെ നേട്ടങ്ങൾ മറച്ചുവയ്‌ക്കാനുമാണ് പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രമം. സ്വന്തം മുതലാളി മാധ്യമസ്വാതന്ത്ര്യത്തിന് കത്തിവയ്‌ക്കുമ്പോൾ മിണ്ടാത്തവരാണ് രാജീവ് ചന്ദ്രശേഖരന്റെ അടിമകൾ. കേരളത്തിൽ മാധ്യമസ്വാതന്ത്ര്യമില്ലെന്ന് പ്രചരിപ്പിക്കുന്നവർ രാജ്യത്ത് മാധ്യമവേട്ട നടക്കുമ്പോൾ മിണ്ടിയില്ല. യുപിയിൽ 12 മാധ്യമ പ്രവർത്തകരെ വെടിവച്ചുകൊന്നു. 66 പേരെ ജയിലിലടച്ചു. 138 പേരെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാക്കി. അപ്പോഴൊക്കെ ഏഷ്യാനെറ്റ് മിണ്ടിയോ? ജനക്ഷേമകരമായ നടപടി സ്വീകരിക്കുന്ന കേരള സർക്കാരിനെ തെമ്മാടി ഭരണമെന്നാണ് ഏഷ്യാനെറ്റ് അവതാരകൻ വിശേഷിപ്പിച്ചത്. അതിനെതിരെയല്ല, സർക്കാർ കേസെടുത്തത്. വ്യക്തിഹത്യ നടത്തുന്ന വ്യാജവാർത്തകൾക്കെതിരെയാണ്. അത്തരം സന്ദർഭങ്ങളിൽ പൗരൻ പരാതി നൽകിയാൽ നടപടിയുണ്ടാകും.