മാധ്യമ വ്യവസായത്തിൽ അടിമവേലക്ക് സമാനമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനാണ് മാധ്യമ മുതലാളിമാരുടെ നീക്കം. ലേബർകോഡ് വന്നശേഷം മാധ്യമരംഗത്ത് തൊഴിൽ സുരക്ഷിതത്വം കുറഞ്ഞു. മാധ്യമരംഗത്തെ തൊഴിൽപ്രശ്‌നങ്ങൾ പരിഹരിക്കാൻ യൂണിയനുകൾ സംയുക്തമായി നീങ്ങാത്തതാണ് ഇതിന് കാരണം. 2014ൽ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ പ്രസും അനുബന്ധ സംവിധാനങ്ങളും അടച്ചു പൂട്ടിയത് നിയമ വിരുദ്ധമാണെന്ന കോടതിവിധിയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ആനുകൂല്യങ്ങളും അർഹരായവരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കുകയും വേണം.