Skip to main content

പ്രതിസന്ധി ഘട്ടങ്ങളിൽ പ്രധാനമന്ത്രി ഒളിച്ചോടുന്നു

പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന്‌ ഒളിച്ചോടുന്ന നയം തിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം. മണിപ്പൂരിലെ ജനങ്ങൾ കത്തിയമരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്‌. ഡബിൾ എൻജിൻ ഭരണകൂടത്തിന്റെ പരാജയമാണ്‌ ഈ മൗനത്തിന്‌ കാരണം. രാജ്യം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ അമേരിക്കയിൽ യോഗാദിനം ആചരിക്കുകയാണ്‌ പ്രധാനമന്ത്രി.

മണിപൂരിലെന്ന പോലെ അസമിലും ചത്തീസ്ഗഡിലും ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമം വർധിക്കുകയാണ്‌. മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കെതിരെയാണ്‌ അക്രമമെങ്കിൽ അസാമിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെയാണ്‌ ഹിന്ദുത്വ തീവ്രവാദികൾ അക്രമം അഴിച്ചുവിടുന്നത്‌. ക്രിസ്‌തുമതത്തിലേക്ക്‌ മാറിയ ആദിവാസി വിഭാഗങ്ങളാണ്‌ ചത്തീസ്ഗഡിൽ ഇരകളാക്കപ്പെടുന്നത്‌. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ ചത്തീസ്ഗഡ്‌ ഭരിക്കുന്ന കോൺഗ്രസ്‌ സർക്കാരും മുതിരുന്നില്ല. റബ്ബറിന്‌ കിലോയ്‌ക്ക്‌ 300 രൂപ നൽകിയാൽ അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വോട്ട്‌ നൽകാമെന്ന്‌ പറയുന്ന കേരളത്തിലെ പുരോഹിതർ ചത്തീസ്‌ഗഡിലെയും മണിപ്പൂരിലെയും ക്രിസ്‌ത്യൻ സമൂഹം നേരിടുന്ന പ്രതിസന്ധികൾ കൺതുറന്നുകാണണം. സ്‌ത്രീകളെ ഉൾപ്പെടെ അക്രമിക്കുന്ന സംഘപരിവാർ അജണ്ടയ്‌ക്കെതിരെ ഇന്ത്യയിലെ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കണം.

‌കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഏകീകൃത സിവിൽകോഡ്‌ തുല്യത ഉറപ്പുവരുത്തുന്ന ഒന്നല്ല, മറിച്ച്‌ അനീതിയും അസമത്വവുമാണ്‌ ഏകീകൃതമായി മാറുന്നത്‌. വ്യക്തിനിയമങ്ങളിലും ഓരോ മതത്തിനകത്തുമുള്ള നിയമങ്ങളിൽ സ്‌ത്രീകൾക്കനുകൂലമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരികയാണ്‌ വേണ്ടത്‌. സ്‌ത്രീവിരുദ്ധമായ അംശങ്ങൾ ഒഴിവാക്കി തുല്യത ഉറപ്പുവരുത്തുകയാണ്‌ വേണ്ടത്.

 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.