Skip to main content

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെ തമസ്ക്കരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെ തമസ്ക്കരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്. മുമ്പൊരുകാലത്തും ഉണ്ടാകാത്ത തരത്തിലുള്ള വികസന നേട്ടങ്ങളാണ് തുടർച്ചയായി ഏഴു വർഷം സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കൈവരിച്ചത്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് സംസ്ഥാന സർക്കാർ എന്നും ഊന്നൽ നൽകിയത്. എല്ലാവർക്കും വിദ്യഭ്യാസം, വീട്, തൊഴിൽ എന്നീ മേഖലകളിൽ കുറഞ്ഞ കാലയളവിൽ സംസ്ഥാനം കൈവരിച്ച നേട്ടം അം​ഗീകരിക്കാൻ പ്രതിപക്ഷം തയ്യാറല്ല. പൊതു​ഗതാ​ഗത രം​ഗത്തും പശ്ചാത്തല നിർവഹണ രം​ഗത്തും അസാധാരണ നേട്ടമാണ് നേടിയിട്ടുള്ളത്. എല്ലാ മേഖലയിലും സമാനമായ വികസനം കൈവരിച്ചിട്ടുണ്ട്. ഈ നേട്ടവുമായി അടുത്ത തെരഞ്ഞെടുപ്പിനെ നേരിട്ടാൽ അത് ഇടതുപക്ഷത്തിന്റെ തുടർച്ചയായ വിജയത്തിന് കാരണമാകുമെന്ന് അവർക്ക് നിശ്ചയമുണ്ട്. അതിനെ തടയിടാനാണ് വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സർക്കാരിന്റെ വികസന പദ്ധതികളെ കുറിച്ച് വിവാദം സൃഷ്ടിച്ച് പുകമറയിൽ നിർത്താൻ ശ്രമിക്കുന്നത്. സർക്കാർ പദ്ധതികളുടെ ​ഗുണഫലം നേരിട്ട് അനുഭവിക്കുന്ന ജനങ്ങളുടെ അടുക്കൽ ഇത്തരം പുകമറകൾ ഏശാൻ പോകുന്നില്ല.

ഇടതുപക്ഷം അധികാരത്തിൽ വരുമ്പോഴെല്ലാം പാവപ്പെട്ടവൻ്റെ ജീവിതം മെച്ചപ്പെടും. എന്നാൽ ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വരുമ്പോഴെല്ലാം ഇന്ത്യയിൽ ഒരിടത്തും കാണാത്ത തരത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ കൂട്ടായ്മ കേരളത്തിൽ ഉണ്ടാകും. കേരളത്തിൽ 94 ശതമാനം ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ആരോഗ്യരംഗത്തും, വിദ്യാഭ്യാസ രംഗത്തും മെച്ചമുണ്ടാക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞു. എല്ലാവർക്കും വീടും ഭൂമിയും ഉള്ള സംസ്ഥാനമായി കേരളം മാറാൻ പോവുകയാണ്. 20 ലക്ഷം തൊഴിൽ അവസരങ്ങൾ എൽഡിഎഫ് സർക്കാർ സൃഷ്ടിക്കും.

എന്നാൽ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. കേരളത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടി കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുകയാണ്. രാജ്യത്ത്‌ വർഗ്ഗീയ കലാപമുണ്ടാക്കി അധികാരം നിലനിർത്താൻ ബിജെപി ശ്രമിക്കുകയാണ്. ഏതു വിധത്തിലും സംസ്ഥാന സർക്കാരിനെയും സിപിഐ എമ്മിനെയും അപഹസിക്കാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെ നീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുത്ത് പരാജയപ്പെടുത്തണം. സിപിഐ എമ്മിനെ സ്നേഹിക്കുന്ന എല്ലാ വിഭാ​ഗം ജനങ്ങളുടെയും പിന്തുണയോടെ ഇതിനെ ചെറുക്കാൻ മുഴുവൻ പാർടി പ്രവർത്തകരും രം​ഗത്ത് ഇറങ്ങണം.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.