Skip to main content

മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണം

മണിപ്പൂരില്‍ നടക്കുന്ന കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ചുകൊണ്ട്‌ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരങ്ങളില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിചേരണം. ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തുന്ന ബിജെപിയുടെ നയ സമീപനങ്ങളാണ്‌ മണിപ്പൂരിലും കലാപം സൃഷ്ടിച്ചിരിക്കുന്നത്‌. 50 ദിവസത്തിലേറെയായി കലാപം തുടരുമ്പോഴും പൊലീസ്‌ സംവിധാനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന്‌ ബിജെപിയുടെ മുഖ്യമന്ത്രിക്ക്‌ കഴിഞ്ഞിട്ടില്ല. ബിജെപി മുന്നോട്ടുവെക്കുന്ന ധ്രുവീകരണ രാഷ്‌ട്രീയമാണ്‌ കുക്കികളും മെയ്‌തികളും തമ്മിലുള്ള കലാപമായി മാറിയിട്ടുള്ളത്‌.

60,000ത്തോളം പേര്‍ അഭയാര്‍ത്ഥികളായി മാറി. 5,000ത്തിലേറെ വീടുകളാണ്‌ കലാപത്തില്‍ കത്തിച്ചത്‌. 200 ഗ്രാമങ്ങള്‍ തീയിട്ട്‌ നശിപ്പിച്ചു. 300ലേറെ ക്രിസ്‌ത്യന്‍ പള്ളികളും അക്രമണത്തിനിരയായി. ഭരണ സംവിധാനം തന്നെ ദുര്‍ബലപ്പെടുന്ന നിലയുണ്ടായി. പൊലീസിന്റെ 4,000ത്തോളം തോക്കുകളാണ്‌ മോഷ്ടിക്കപ്പെട്ടത്‌. എല്ലാ വിഭാഗത്തിലേയും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന ബിജെപിയുടെ സമീപനമാണ്‌ കലാപത്തെ ആളിക്കത്തിച്ചത്‌. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പട്ട്‌ ജൂണ്‍ 27-ന്‌ ജില്ലാ കേന്ദ്രങ്ങളിലും, ജൂലൈ 5-ന്‌ അസംബ്ലി മണ്ഡലാടിസ്ഥാനത്തിലും നടക്കുന്ന പ്രതിഷേധ കൂട്ടായ്‌മ വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.