Skip to main content

കേരളത്തിന്റെ ഭാവി നിർണയിക്കാൻ കഴിയുന്നതിൽ ഏറ്റവും പ്രധാനം ജ്ഞാന സമൂഹമാണ്

കേരളത്തിന്റെ ഭാവി നിർണയിക്കാൻ കഴിയുന്നതിൽ ഏറ്റവും പ്രധാനം പണമല്ല, ജ്ഞാന സമൂഹമാണ്. അറിവും ബുദ്ധിയുമാണ്‌ പ്രധാന സമ്പത്ത്‌. ആ ബുദ്ധി ഉപയോഗിച്ച്‌ നമുക്ക്‌ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാനാകും. അത്തരത്തിൽ വിദ്യാഭ്യാസത്തെയും അറിവിനെയും രൂപപ്പെടുത്താനാകണം. അതിനായി നാട്‌ ഒരുങ്ങിക്കഴിഞ്ഞു. വിജ്ഞാനം എന്ന്‌ പറയുന്നത്‌ പ്രയോഗികത, സാമൂഹ്യപരത, ചരിത്രപരത, വിനിമയപരത എന്നിവ ചേർന്നതാണ്‌. ശാസ്‌ത്രീയ പഠനമില്ലെങ്കിൽ ജ്ഞാനം നേടാനാകില്ല.

ഏതു മാധ്യമത്തിനും മൂലധന നിക്ഷേപമുണ്ട്‌. ഏത്‌ മൂലധനത്തിനും ലക്ഷ്യം ലാഭമാണ്‌. അതിൽനിന്ന്‌ വ്യത്യസ്‌തമായി, ജനങ്ങളുടെ കൈയിൽനിന്ന്‌ ശേഖരിച്ച ചില്ലിക്കാശുകൊണ്ടുണ്ടായ പത്രമാണ്‌ ദേശാഭിമാനി. ദേശാഭിമാനിക്ക്‌ മുതലാളിയില്ല. ജനങ്ങളുടെ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന ഏക പത്രം ദേശാഭിമാനിയാണ്‌. കേരളത്തിന്റെ ഭാവി നിർണയിക്കുന്നതിൽ സമാനതകളില്ലാത്ത പങ്കുവഹിച്ച ഏറ്റവും പ്രധാന പത്രമാണ് ദേശാഭിമാനി. വലതുപക്ഷ ആശയങ്ങൾ ഉൽപ്പാദിപ്പിക്കുകയും കമ്യൂണിസ്‌റ്റ്‌ വിരുദ്ധ പ്രചാരണത്തിന്‌ നേതൃത്വം നൽകുകയും ചെയ്യുന്ന, ലോകത്തിലെ ഏറ്റവും പ്രധാന മാധ്യമ ശൃംഖലയുള്ള നാട്‌ കേരളമാണ്‌. അവിടെ, ദേശാഭിമാനിക്ക്‌ ഒരുപാട്‌ ദൗത്യം നിർവഹിക്കാനുണ്ട്‌. പത്രസ്വാതന്ത്ര്യത്തെക്കുറിച്ച്‌ ദേശാഭിമാനിയേയും ഇടതുപക്ഷ പ്രസ്ഥാനത്തേയും ആരും പഠിപ്പിക്കേണ്ടതില്ല. കാരണം, അത്‌ സ്വയം പഠിച്ചവരാണ്‌ ഈ പ്രസ്ഥാനം.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.