Skip to main content

മണിപ്പൂരിലേത് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയുള്ള കലാപം

മണിപ്പൂരിലേത് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയുള്ള കലാപമാണ്. ഏത്‌ കലാപവും ഒരാഴ്‌ചയ്‌ക്കുള്ളിൽ കേന്ദ്രസർക്കാരിന് അടിച്ചമർത്താനാകും. മണിപ്പുരിൽ കലാപം തുടങ്ങിയിട്ട്‌ 51 ദിവസം പിന്നിട്ടു. 131 പേർ ഇതുവരെ കൊല്ലപ്പെട്ടു. 17 ക്ഷേത്രവും 200 പള്ളിയും തകർക്കപ്പെട്ടു. പതിനായിരങ്ങൾക്ക് പരിക്കേറ്റു. 50,000 പേർ വീടുവിട്ട്‌ ഓടിപ്പോയി. എന്നിട്ടും കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മോദി ഒരുവാക്ക് ഉരിയാടിയിട്ടില്ല.
ഗുജറാത്ത്‌ കലാപം ഒരുമാസം നീണ്ടപ്പോൾ "രാജ് ധർമം മറക്കരുത്’ എന്നാണ്‌ പ്രധാനമന്ത്രി വാജ്പേയ് പറഞ്ഞത്‌. രണ്ട് പതിറ്റാണ്ടിനുശേഷം മണിപ്പൂരിൽ അതേസാഹചര്യം ആവർത്തിക്കുകയാണ്‌. ബിജെപിക്ക് തനിച്ച് അധികാരത്തിലെത്താൻ സാഹചര്യമൊരുക്കാൻ ബോധപൂർവം അഴിച്ചുവിട്ട കലാപമാണ് മണിപ്പുരിലേത്. കഴിഞ്ഞ തവണ 60 സീറ്റിൽ 21 സീറ്റുമാത്രമാണ് ബിജെപിക്ക് കിട്ടിയത്. എംഎൽഎമാരെ വിലയ്‌ക്കെടുത്താണ് ഭരണം പിടിച്ചത്.
ഒരു സംസ്ഥാനം എങ്ങനെ കുട്ടിച്ചോറാക്കാമെന്ന സന്ദേശമാണ്‌ മണിപ്പുർ നൽകുന്നത്‌. മതമേതായാലും മനുഷ്യൻ നന്നാകണമെന്ന മഹത്തായ ആശയത്തിൽ വിശ്വസിക്കുന്നവരാണ് കേരളീയർ. അതിനാൽ ബിജെപിയുടെ കളി കേരളത്തിൽ വിലപ്പോകില്ല.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.