Skip to main content

കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ കഴിയുന്ന കേരള ഹെൽത്ത്‌ സിസ്റ്റംസ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാമിന് സംസ്ഥാന സർക്കാർ അനുമതി നൽകി

2024 മുതൽ 2029 വരെയുള്ള അഞ്ചു വർഷത്തിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ കഴിയുന്ന 3000 കോടി രൂപയുടെ പദ്ധതിയായ കേരള ഹെൽത്ത്‌ സിസ്റ്റംസ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാമിന് സംസ്ഥാന സർക്കാർ അനുമതി നൽകി. രാജ്യത്തെതന്നെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള കേരളത്തിന്‌ പുതിയ പദ്ധതി കൂടുതൽ മുന്നേറ്റം നൽകും.

തടയാനാകുന്ന രോഗങ്ങൾ, പരിക്കുകൾ, അകാലമരണം എന്നിവയിൽനിന്ന്‌ പൊതുജനങ്ങളെ സംരക്ഷിച്ച്‌ ഗുണമേന്മയുള്ളതും ദൈർഘ്യമേറിയതുമായ ജീവിതം ഉറപ്പാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ലോകബാങ്കിന്റെ പിന്തുണയോടെ അഞ്ചു വർഷത്തേക്ക്‌ 14 ജില്ലയിലും പദ്ധതി നടപ്പാക്കും. 3000 കോടിയിൽ 900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. ബാക്കിയുള്ള 2100 കോടി ലോകബാങ്ക്‌ സഹായത്തോടെ ലഭ്യമാക്കും. ആംബുലൻസും ട്രോമ രജിസ്ട്രിയും ഉൾപ്പെടെയുള്ള മുഴുവൻസമയ അടിയന്തര പരിചരണ സൗകര്യങ്ങൾ, മനുഷ്യവിഭവശേഷി ശക്തിപ്പെടുത്തൽ, സാങ്കേതിക ആരോഗ്യ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണെന്ന്‌ പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. പദ്ധതിരേഖ അനുമതിക്കായി കേന്ദ്ര ധനമന്ത്രാലയത്തിന്‌ ഉടൻ സമർപ്പിക്കും.

നാടിന്‌ ഏറ്റവും ഭീഷണിയായ കാലാവസ്ഥാ വ്യതിയാനത്തെ അടക്കം ഫലപ്രദമായി നേരിടാനാണ്‌ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവുമെന്ന വിഷയത്തിൽ സംസ്ഥാനം സ്വന്തം നയം രൂപീകരിക്കും. പ്രാദേശികമായും ജില്ലാതലത്തിലുമാണ്‌ ഈ നയം തയ്യാറാക്കപ്പെടുക.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.